ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യില്ല
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി
ബലാത്സംഗം ചെയ്തുവെന്ന് കാണിച്ച് കന്യാസ്ത്രീ നല്കിയ പരാതിയില്‍ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യില്ല. കൊച്ചിയില്‍ ഇന്നലെ ഐ.ജി വിജയ് സാക്കറെയുടെ സാന്നിധ്യത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അന്വേഷണ പുരോഗതി ചർച്ചയായി. ബിഷപ്പിനെ വിളിച്ചു വരുത്തുന്ന കാര്യം യോഗത്തിൽ ചർച്ച ആയില്ല. അന്വേഷണത്തെ കുറിച്ച് മാധ്യമങ്ങളോട് പറയാൻ ആവില്ലെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ പറഞ്ഞു.
ഇന്നലെ രാത്രി 9 മണിയോടെയാണ് എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെയുടെ കൊച്ചിയിലെ ഒൌദ്യോഗിക വസതിയില്‍ ഉന്നത തല ഉദ്യേഗസ്ഥര്‍ യോഗം ചേര്‍ന്നത്. കോട്ടയം എസ് പി ഹരിശങ്കർ, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവരടങ്ങിയ സംഘം പങ്കെടുത്ത യോഗം പുലര്‍ച്ചെ നാല് മണിക്കാണ് അവസാനിച്ചത്
കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തിയ യോഗം കേസില്‍ അടുത്ത ആഴ്ച എന്തു ചെയ്യണമെന്ന കാര്യങ്ങള്‍ ചര്ച്ച ചെയ്തു. എന്നാല്‍ കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെ വിളിച്ചു വരുത്തുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ലെന്ന് കോട്ടയം എസ്പി പറഞ്ഞു.
ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഒഴിവാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മേൽ സമ്മർദം ഉണ്ടെന്ന ആരോപണം നിലനിൽക്കെയാണ് യോഗം ചേര്‍ന്നത്. എന്നാല്‍ സമ്മര്‍ദ്ദമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വൈക്കം ഇല്ലെന്നായിരുന്നു ഡിവൈഎസ്പിയുടെ പ്രതികരണം.
അടുത്ത ആഴ്ച ഒരു യോഗം കൂടി ചേർന്ന് തുടർ നടപടികള്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനമായി. കൊച്ചിയിലെ യോഗത്തിന് മുന്നോടിയായി ഐ.ജി തിരുവനന്തപുരത്തെത്തി ഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Adjust Story Font
16