Quantcast

വനം വകുപ്പ് കര്‍ഷകനെ ജയിലിലടച്ചു; പ്രക്ഷോഭവുമായി കര്‍ഷക സംഘടനകള്‍

പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് മുതുകാട് സ്വദേശിയായ ജയ്മോനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

MediaOne Logo

Web Desk

  • Published:

    4 Sep 2018 3:03 AM GMT

വനം വകുപ്പ് കര്‍ഷകനെ ജയിലിലടച്ചു; പ്രക്ഷോഭവുമായി കര്‍ഷക സംഘടനകള്‍
X

നിരപരാധിയായ കര്‍ഷകനെ വനംവകുപ്പ് അധികൃതര്‍ ജയിലിലടച്ചുവെന്നാരോപിച്ച് കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ സംയുക്ത കര്‍ഷക സമരസമിതിയുടെ പ്രക്ഷോഭം. കര്‍ഷകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭാര്യയും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടുപോത്തിന്റെ ജഡം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് മുതുകാട് സ്വദേശിയായ ജയ്മോനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

കാട്ടുപോത്തിനെ വേട്ടയാടിയെന്നാരോപിച്ചാണ് കര്‍ഷകനായ ജയ്മോനെ വനം വകുപ്പ് അറസ്ററ് ചെയ്തത്. ഈ സംഭവത്തില്‍ പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസിലെത്തി പ്രതിഷേധിച്ച കര്‍ഷകനേതാക്കളുടെയും ജനപ്രതിനിധികളുടേയും പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ ജയ്മോന്‍റെ കുടുംബവും കര്‍ഷക സംഘടനകളും തീരുമാനിച്ചത്. കര്‍ഷക സംഘടനകളുടെ പിന്തുണയോടെ പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസിനു മുന്നില്‍ ജയ്മോന്‍റെ കുടുംബം അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു.

മലയോര മേഖലയില്‍ വനംവകുപ്പ് ജനദ്രോഹനടപടികള്‍ സ്വീകരിക്കുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു. അതേസമയം കര്‍ഷകനെ അറസ്റ്റ് ചെയ്തതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് വനം വകുപ്പിന്‍റെ വിശദീകരണം.

TAGS :

Next Story