‘താല്‍കാലിക ജീവനക്കാര്‍ക്കായി സമരം വേണ്ട’ ട്രേഡ് യൂണിയനുകള്‍ക്കെതിരെ തച്ചങ്കരി
ആവശ്യമില്ലാത്ത തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. നഷ്ടം കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കിയതെന്നും തച്ചങ്കരി വ്യക്തമാക്കി.
താല്‍കാലിക ജീവനക്കാരുടെ പ്രശ്നത്തില്‍ ഇടപെടാന്‍ സ്ഥിരജീവനക്കാരുടെ യൂണിയനുകള്‍ക്ക് അവകാശമില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ തച്ചങ്കരി. ആവശ്യമില്ലാത്ത തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. നഷ്ടം കുറക്കാന്‍ ലക്ഷ്യമിട്ടാണ് ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കിയതെന്നും തച്ചങ്കരി വ്യക്തമാക്കി.
മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ സമരത്തിനൊരുങ്ങുന്ന ട്രേഡ് യൂണിയനുകള്‍ക്ക് അതിന് അവകാശമില്ലെന്നാണ് കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ പക്ഷം. യൂണിയനുകള്‍ സമരത്തില്‍ നിന്ന് പിന്മാറണം.
ഡീസല്‍ വിലവര്‍ധനവ് മൂലം കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യത കൂടിയിട്ടുണ്ട്. വരുമാനമില്ലാത്ത സര്‍വീസുകള്‍ റദ്ദാക്കിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയുണ്ടാകും. 10 ശതമാനം ഷെഡ്യൂളുകള്‍ മാത്രമേ കുറച്ചിട്ടുള്ളൂവെന്നും തച്ചങ്കരി വ്യക്തമാക്കി. 21000 രൂപയില്‍ താഴെ ശമ്പളമുള്ള 5360 ജീവനക്കാര്‍ക്ക് ബോണസ് വിതരണം ചെയ്തു.
Adjust Story Font
16