Quantcast

വാഗ്ദാനം ചെയ്ത സബ്സിഡി ഇല്ല; ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകര്‍ ദുരിതത്തില്‍

പ്ലാന്റുകള്‍ സ്ഥാപിച്ച് ഉപയോഗ യോഗ്യമായതായി കൃഷിവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതോടെ സബ്സിഡി ലഭിക്കുമെന്നായിരുന്നു കൃഷിവകുപ്പില്‍ നിന്നുള്ള വാഗ്ദാനം.

MediaOne Logo

Web Desk

  • Published:

    5 Sep 2018 2:44 AM GMT

വാഗ്ദാനം ചെയ്ത സബ്സിഡി ഇല്ല; ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകര്‍ ദുരിതത്തില്‍
X

കൃഷി വകുപ്പിന്റെ ആഹ്വാന പ്രകാരം വീട്ടില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകര്‍ ദുരിതത്തില്‍. പ്ലാന്റുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷമായിട്ടും വാഗ്ദാനം ചെയ്ത സബ്സിഡികള്‍ കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ബാങ്കില്‍ നിന്ന് വായ്പയെടുത്തും മറ്റും പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകരാണ് ഇതോടെ ദുരിതത്തിലായത്.

പ്ലാന്റുകള്‍ സ്ഥാപിച്ച് ഉപയോഗ യോഗ്യമായതായി കൃഷിവകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതോടെ സബ്സിഡി ലഭിക്കുമെന്നായിരുന്നു കൃഷിവകുപ്പില്‍ നിന്നുള്ള വാഗ്ദാനം. എന്നാല്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സബ്സിഡി കര്‍ഷകര്‍ക്ക് ലഭിച്ചില്ല.

നാഷണല്‍ ബയോഗ്യാസ് & മാനുവല്‍ മാനേജ്‌മെന്റ് പദ്ധതിയുടെ ഭാഗമായി 2017-18 വര്‍ഷത്തില്‍ 894 പേരാണ് സംസ്ഥാനത്ത് പ്ലാന്റുകള്‍ സ്ഥാപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഫണ്ട് വകയിരുത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കൃഷിവകുപ്പില്‍ നിന്നുള്ള വിശദീകരണം.

ചെറിയ തോതില്‍ പശുവളര്‍ത്തിയും കൃഷി ചെയ്തും ഉപജീവനം കണ്ടെത്തുന്ന സാധാരണ കര്‍ഷകരാണ് സബ്സിഡി പ്രതീക്ഷിച്ച് പ്ലാന്റുകള്‍ സ്ഥാപിച്ച കര്‍ഷകരെല്ലാവരും.

TAGS :

Next Story