ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസ്; അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവ് കണ്ടെത്താനായില്ല
ബിഷപ്പ് , അശ്ലീല സന്ദേശം അയച്ച കന്യാസത്രീയുടെ മൊബൈലാണ് കണ്ടെത്താൻ സാധിക്കാത്തത്.
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസിൽ അന്വേഷണ സംഘത്തിന് നിർണ്ണായക തെളിവ് കണ്ടെത്താനായില്ല. ബിഷപ്പ് , അശ്ലീല സന്ദേശം അയച്ച കന്യാസത്രീയുടെ മൊബൈലാണ് കണ്ടെത്താൻ സാധിക്കാത്തത്. മൊബൈൽ നഷ്ടപ്പെട്ടെന്ന് പൊലീസ് കന്യാസ്ത്രീക്ക് പരാതി നല്‍കിയിരുന്നു.
പീഡനം നടന്ന കാലയളവിൽ ബിഷപ്പ് കന്യാസ്ത്രീക്ക് അയച്ച അശ്ലീല മെസേജുകളുടെ പകർപ്പ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. എന്നാൽ ഈ മെസേജ് വന്ന മൊബൈൽ കൈമാറാൻ കന്യാസത്രീക്ക് സാധിച്ചില്ല. പരാതി നല്കുന്നതിന് മുൻപ് ഇത് കാണാതെ പോയെന്നാണ് കന്യാസ്ത്രീ പറയുന്നത്. മെസേജുകൾ കമ്പ്യൂട്ടറിൽ സൂക്ഷിച്ചതിനാലാണ് ഇതിന്റെ പകർപ്പ് പൊലീസിന് കൈമാറാൻ സാധിച്ചത്. മൊബൈൽ കാണാതെ പോയ വിവരം അന്വേഷണ സംഘത്തെ രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാൽ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോള്‍ നിർണ്ണായക തെളിവായ മൊബൈൽ ഇല്ലാത്തത് കന്യാസത്രീയുടെ പരാതിക്ക് തിരിച്ചടിയാകും. ബിഷപ്പിന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനും ഇത് തടസം സൃഷ്ടിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മൊബൈൽ കണ്ടെത്താനുള്ള ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്.
നിലവിൽ ബിഷപ്പിന്റെ മൊഴിയിൽ നിരവധി പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ട് . എന്നാൽ മൊബൈൽ അടക്കം ശാസ്ത്രീയ തെളിവുകൾ പൂർണ്ണമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതും വലിയ തിരിച്ചടിയുണ്ടാക്കും.
Adjust Story Font
16