ലോക്കോ പൈലറ്റ്മാരുടെ ക്ഷാമം സംസ്ഥാനത്തെ റയില്‍വേ സര്‍വീസിനെ ബാധിക്കുന്നു
ലോക്കോ പൈലറ്റ്മാരുടെ ക്ഷാമം സംസ്ഥാനത്തെ റയില്‍വേ സര്‍വീസിനെ ബാധിക്കുന്നു. പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പുറമേ എക്സ്പ്രസ് ട്രെയിനുകളും റദ്ദ് ചെയ്യുന്നത് മൂലം യാത്രക്കാര്‍ വലയുകയാണ്. ട്രാക്കുകളുടെ അറ്റകുറ്റപ്പണി മൂലം പല ട്രെയിനുകളും റദ്ദാക്കേണ്ടി വരികയാണെന്നാണ് റയില്‍വേയുടെ ഔദ്യോഗിക വിശദീകരണം.
ലോക്കോ പൈലറ്റുമാരുടെ ക്ഷാമം ചെറുതായൊന്നുമല്ല റയില്‍വേയെ ബാധിച്ചത്. കഴിഞ്ഞ ദിവസം 10 പാസഞ്ചര്‍ ട്രെയിനുകള്‍ ഇതു മൂലം റദ്ദ് ചെയ്യേണ്ടി വന്നു. ഇതിനു പിന്നാലെ എറണാകുളം കണ്ണൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസും റദ്ദ് ചെയ്തു. തിരുവനന്തപുരം ഡിവിഷനിലാണ് പ്രതിസന്ധി രൂക്ഷം. അറുപത്തിയഞ്ച് ലോക്കോ പൈലറ്റുമാരുടെ ഒഴിവാണ് തിരുവനന്തപുരത്ത് മാത്രമുള്ളത്. പാലക്കാട് ഡിവിഷനില്‍ അമ്പത് പേരുടേയും ഒഴിവുണ്ട്. വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് സൂചന.
16 കൊല്ലം ലോക്കോപൈലറ്റ് തസ്തികയില്‍ നിയമന നിരോധനം നിലനിന്നതാണ് പ്രശ്നങ്ങള്‍ക്കു പ്രധാന കാരണം. 2002ലായിരുന്നു അവസാനമായി ലോക്കോ പൈലറ്റ് തസ്തികയില്‍ നിയമനം നടത്തിയത്. ജോലി ഭാരം കൂടിയതോടെ പലരും സ്വയംവിരമിക്കലിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ലോക്കോ പൈലറ്റ് തസ്തികയിലേക്ക് നിയമനത്തിനു നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും പൂര്‍ത്തിയാകണമെങ്കില്‍ ഒന്നര വര്‍ഷമെങ്കിലും പിടിക്കും.
Adjust Story Font
16