സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി
യപ്പെടേണ്ട സാഹചര്യം ഒരിടത്തുമില്ല. മൂന്നാഴ്ച കൂടി ജാഗ്രതാനിര്‍ദേശമുണ്ടാകുമെന്നും കെ.കെ ശൈലജ പറഞ്ഞു.
സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി . ഭയപ്പെടേണ്ട സാഹചര്യം ഒരിടത്തുമില്ല. മൂന്നാഴ്ച കൂടി ജാഗ്രതാനിര്‍ദേശമുണ്ടാകുമെന്നും കെ.കെ ശൈലജ പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടെ 14 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. പ്രളയത്തിന് ശേഷം സംസ്ഥാനത്തൊട്ടാകെ എലിപ്പനി വ്യാപകമായാണ് പടര്‍ന്നുപിടിച്ചത്. ഓഗസ്റ്റ് ഒന്നുമുതല്‍ ഇതുവരെ 14 പേര്‍ എലിപ്പനി മൂലം മരിച്ചു.
59 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നിപക്ക് സമാനമായ ചെറുത്തുനില്‍പ്പാണ് എലിപ്പനിക്കെതിരെ വകുപ്പ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇതുവരെ 551 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ 1125 പേരും ചികിത്സ തേടിയിരുന്നു. എലിപ്പനി പടരാനിടയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി ആരോഗ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി.
എലിപ്പനിക്കൊപ്പം മറ്റ് പകര്‍ച്ചാവ്യാധികള്‍ക്കെതിരെയും മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. അതേസമയം പലയിടത്തും പ്രതിരോധമരുന്ന് ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി. എല്ലാ ആശുപത്രികളിലും പ്രതിരോധമരുന്ന് ഉറപ്പുവരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Adjust Story Font
16