സി.പി.എം നേതൃത്വത്തിന്റെ പിന്തുണ പി.കെ ശശിക്കു തന്നെ
വി.എസ് പക്ഷത്തുനിന്നിരുന്ന പാലക്കാട് ജില്ലയെ പിണറായി പക്ഷത്തിനൊപ്പം നിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് പി.കെ ശശി
പി.കെ ശശി എം.എൽ.എക്കെതിരായ ലൈംഗിക പീഡന പരാതി പൊതു സമൂഹവും മാധ്യമങ്ങളും വലിയ രീതിയൽ ചർച്ച ചെയ്യുമ്പോഴും സി.പി.എം നേതൃത്വത്തിന്റെ പിന്തുണ പി.കെ ശശിക്കു തന്നെ. വി.എസ് പക്ഷത്തു നിന്നിരുന്ന പാലക്കാട് ജില്ലയെ പിണറായി പക്ഷത്തിനൊപ്പം നിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നേതാവാണ് പി.കെ ശശി.
വി.എസ് അച്യുതാനന്ദനു നിർണായക സ്വാധീനം ഉണ്ടായിരുന്ന പാലക്കാട് ജില്ലയെ ഔദ്യോഗിക പക്ഷത്തിനെപ്പം നിർത്താൻ ചരടുവലികൾ നടത്തിയത് പി.കെ ശശിയായിരുന്നു. വി.എസ് പക്ഷക്കാരെ ബ്രാഞ്ച് തലം മുതൽ ഒഴിവാക്കി ജില്ല മുഴുവൻ ഔദ്യോഗിക പക്ഷത്തിനെപ്പം നിർത്തിയതും ശശി തന്നെ. അതു കൊണ്ടു തന്നെയാണ് പാർട്ടിയുടെ ഉറച്ച കോട്ടയായ ഷൊർണൂരിൽ ശശിക്ക് സീറ്റ് നൽകിയത്.
വിവാദങ്ങൾ കനക്കുമ്പോഴും ജില്ലയിലെ പിണറായിയുടെ വിശ്വസതന് പാർട്ടി പിന്തുണ നൽകുന്നു. ശശിയുമായി ഉള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നിരവധി പേരാണ് മണ്ണാർക്കാട് ഏരിയയിൽ പാർട്ടി വിട്ടത്.
Adjust Story Font
16