Quantcast

എലിപ്പനിയില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുന്നുണ്ടെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 15 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    6 Sep 2018 7:43 AM GMT

എലിപ്പനിയില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
X

എലിപ്പനിയില്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണ്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുന്നുണ്ടെന്നും ശൈലജ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ 15 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

പ്രളയത്തെതുടര്‍ന്ന് സംസ്ഥാനത്ത് എലിപ്പനി വ്യാപകമായി പടര്‍ന്നുപിടിച്ചത് ജനങ്ങളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. എന്നാല്‍ ഭയപ്പടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കി. ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ എലിപ്പനിയെ നിയന്ത്രിക്കാനായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ഒരു മാസത്തിനിടെ 15 മരണങ്ങള്‍ എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 60 പേര്‍ ലക്ഷണങ്ങളോടെ മരിച്ചു. ഇന്നലെ മാത്രം 3 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഓഗസ്റ്റ് 1 മുതല്‍ ഇതുവരെ 551 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ 1125 പേരും ചികിത്സ തേടി. കൂടുതല്‍ താത്കാലിക ആശുപത്രികള്‍ ആരംഭിച്ച് പ്രളയബാധിതമേഖലകളില്‍ പ്രത്യേക ജാഗ്രത എലിപ്പനിക്കെതിരെ തുടരുന്നുണ്ട്. എലിപ്പനിക്കൊപ്പം മറ്റ് പകര്‍ച്ചാവ്യാധികള്‍ക്കെതിരെയും ആരോഗ്യവകുപ്പ് മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.

TAGS :

Next Story