Quantcast

പ്രളയം: കേരളത്തിലെ കപ്പല്‍‌ച്ചാലുകളുടെ ആഴം കുറഞ്ഞതായി റിപ്പോര്‍ട്ട്

പ്രളയത്തില്‍ പല പുഴകളും പതിവില്ലാത്ത തരത്തില്‍ മണ്ണും ചെളിയും കടലിലെത്തിച്ചിട്ടുണ്ട്. ബേപ്പൂര്‍, വിഴിഞ്ഞം, കൊച്ചി തുടങ്ങി എല്ലാ തുറമുഖങ്ങളിലും സമാനസ്ഥിതിയാണുള്ളത്..

MediaOne Logo

Web Desk

  • Published:

    7 Sep 2018 2:57 AM GMT

പ്രളയം: കേരളത്തിലെ കപ്പല്‍‌ച്ചാലുകളുടെ ആഴം കുറഞ്ഞതായി റിപ്പോര്‍ട്ട്
X

സംസ്ഥാനത്തുണ്ടായ പ്രളയം മൂലം തുറമുഖങ്ങളിലെ കപ്പല്‍ച്ചാലുകളില്‍ വന്‍തോതില്‍ മണ്ണടിഞ്ഞു. പല തുറമുഖങ്ങളിലും മുമ്പെങ്ങുമില്ലാത്ത വിധം മണ്ണ് നിറഞ്ഞ് കപ്പല്‍‌ച്ചാലുകളുടെ ആഴം കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ മണ്ണടിഞ്ഞതിനെക്കുറിച്ച് സര്‍വേ നടത്താന്‍ ആവശ്യായ വെസ്സല്‍ ഇല്ലാത്തത് തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.

പ്രളയം മൂലം പല പുഴകളും പതിവില്ലാത്ത തരത്തില്‍ മണ്ണും ചെളിയും കടലിലെത്തിച്ചിട്ടുണ്ട്. നദീമുഖം കടലിലേക്ക് തുറക്കുന്ന മേഖലകളിലെ തുറമുഖങ്ങളിലാണ് വലിയ പ്രതിസന്ധി. ബേപ്പൂര്‍ തുറമുഖത്തെ കപ്പല്‍‌ ചാലില്‍ മണ്ണടിഞ്ഞ് 30 സെന്‍റീമീറ്ററോളം ആഴം കുറഞ്ഞിട്ടുണ്ട്. വിഴിഞ്ഞം, കൊച്ചി തുടങ്ങിയ മറ്റു തുറമുഖങ്ങളിലും സമാനസ്ഥിതിയാണുള്ളത്..

ഇതിനു പുറമേ ഫിഷിംഗ് ഹാര്‍ബറുകളിലും വന്‍തോതില്‍ മണ്ണടിഞ്ഞു. ഇത് സംബന്ധിച്ച സര്‍വേ നടത്തുന്നതിന് ആവശ്യമായ വെസലുകള്‍ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗിന് മലബാറില്‍ കോഴിക്കോടും കണ്ണൂരുമാണ് വെസലുകളുള്ളത്. ബേപ്പൂരിലെ വെസല്‍ അറ്റകുറ്റപ്പണിയിലും കണ്ണൂരിലേത് കാലാവധി കഴിഞ്ഞ സ്ഥിതിയിലുമാണുള്ളത്. സര്‍വേ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ ‍ഡ്രഡ്ജിംഗ് നടത്തി കപ്പല്‍ച്ചാലുകള്‍ പൂര്‍വ്വ സ്ഥിതിയാക്കാന്‍ സാധിക്കൂ. സര്‍വേ വൈകുന്നത് തുറമുഖങ്ങളുടെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുക.

TAGS :

Next Story