Quantcast

‘നമുക്കുടയോന്‍ നമ്മളല്ലേ’.. മധുരം നല്‍കിയും നൃത്തം വെച്ചും പാട്ട് പാടിയും ആഘോഷിച്ച് എല്‍ജിബിടി സമൂഹം

സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ ജീവിക്കാനുള്ള ഓരോ പൌരന്റെയും അവകാശം തങ്ങള്‍ക്കും ലഭിച്ചതിന്റെ സന്തോഷം.

MediaOne Logo

Web Desk

  • Published:

    7 Sep 2018 1:51 AM GMT

‘നമുക്കുടയോന്‍ നമ്മളല്ലേ’..  മധുരം നല്‍കിയും നൃത്തം വെച്ചും പാട്ട് പാടിയും ആഘോഷിച്ച് എല്‍ജിബിടി സമൂഹം
X

സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധി വന്നതോടെ ആഹ്ലാദത്തിലാണ് കേരളത്തിലെ എല്‍ജിബിടി സമൂഹവും. കേക്ക് മുറിച്ചും നൃത്തം വെച്ചും പാട്ട് പാടിയുമൊക്കെ അവർ വിധിയെ സ്വാഗതം ചെയ്തു.

സ്വാതന്ത്ര്യത്തോടെ, അഭിമാനത്തോടെ ജീവിക്കാനുള്ള ഓരോ പൌരന്റെയും അവകാശം തങ്ങള്‍ക്കും ലഭിച്ചതിന്റെ സന്തോഷം. പൊതു സമൂഹത്തോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ഈ സുപ്രീം കോടതി വിധി വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും അഭിമാനം. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിടങ്ങളില്‍ ആഘോഷ പ്രകടനങ്ങള്‍ നടന്നു.

സുപ്രീംകോടതി വിധി എല്‍ജിബിടി സമൂഹത്തെ സംബന്ധിച്ച് ആദ്യ പടിയാണ്. വിധിയുടെ ചുവട് പിടിച്ച് നിയമങ്ങള്‍ ഉണ്ടാവുകയും പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാവുകയും വേണം.

TAGS :

Next Story