നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ ബുധനാഴ്ച വരെ തുടരും
നാല് കോളജുകളിലെയും സാഹചര്യം വ്യത്യസ്തമാണ്. കേസുകള്‍ വെവ്വേറെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ ഹൈക്കോടതി ഒന്നിച്ച് പരിഗണിച്ചുവെന്നും സുപ്രീംകോടതി
കേരളത്തിലെ നാലു സ്വകാര്യ മെഡിക്കൽ കോളേജുകളായ അൽ-അസ്ഹർ തൊടുപുഴ, ഡി.എം വയനാട്, പി.കെ ദാസ് പാലക്കാട്, എസ്.ആർ മെഡിക്കൽ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലെ മെഡിക്കൽ സീറ്റുകളിലെ പ്രവേശനത്തിനുള്ള സ്റ്റേ ബുധനാഴ്ച വരെ തുടരും. ബുധനാഴ്ച കേസില്‍ സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും. വിശദമായ മറുപടി സമര്‍പ്പിക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അപര്യാപ്തത മറികടന്നെങ്കില്‍ അത് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കണമെന്നും കോടതി.
ഉടന്‍ തീരുമാനമെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നാല് കോളജുകളിലെയും സാഹചര്യം വ്യത്യസ്തമാണ്. കേസുകള്‍ വെവ്വേറെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ ഹൈക്കോടതി ഒന്നിച്ച് പരിഗണിച്ചുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഈ കോളേജുകൾക്ക് പ്രവേശന അനുമതി നൽകിയ ഹൈക്കോടതി വിധിക്ക് എതിരെ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കോഴ്സ് നടത്താൻ പര്യാപ്തമായ സൗകര്യം കോളേജുകളിൽ ഇല്ലെന്നാണ് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ വാദം.
നാളെ നടക്കുന്ന സ്പോട്ട് അലോട്ട്മെന്റില്‍ മാറ്റമുണ്ടാകില്ല
നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ പ്രവേശനക്കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും നാളെ നടക്കുന്ന സ്പോട്ട് അലോട്ട്മെന്റില്‍ മാറ്റമുണ്ടാകില്ലെന്ന് എന്‍ട്രന്‍സ് കമ്മീഷണര്‍ അറിയിച്ചു. സെപ്തംബര്‍ 10ന് മുമ്പ് പ്രവേശം പൂര്‍ത്തിയാക്കേണ്ടതിനാല്‍ നാളെയും മറ്റന്നാളും തീരുമാനിച്ചിരുന്ന അലോട്ട്മെന്‍റ് നടക്കും. സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്ന നാല് കോളജുകളെ മാറ്റി നിര്‍ത്തിയാകും അലോട്ട്മെന്‍റെന്നും എന്‍ട്രന്‍സ് കമ്മീഷണര്‍ അറിയിച്ചു.
Adjust Story Font
16