Quantcast

തിങ്കളാഴ്ച്ച സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍

സമാധാനപരമായ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. പ്രളയബാധിത ജില്ലകളില്‍ ആളുകള്‍ക്ക് പ്രയാസമുണ്ടാക്കരുത്

MediaOne Logo

Web Desk

  • Published:

    7 Sep 2018 10:40 AM GMT

തിങ്കളാഴ്ച്ച സംസ്ഥാനത്ത് യുഡിഎഫ് ഹര്‍ത്താല്‍
X

ഇന്ധനവില വര്‍ധനവിനെതിരെ പ്രഖ്യാപിച്ച ഭാരത് ബന്ദിനെ പിന്തുണച്ച് യുഡിഎഫ്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുമെന്ന് യുഡിഎഫ് വ്യക്തമാക്കി. സമാധാനപരമായ ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. പ്രളയബാധിത ജില്ലകളില്‍ ആളുകള്‍ക്ക് പ്രയാസമുണ്ടാക്കരുതെന്നും ഹസന്‍.

ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോണ്‍ഗ്രസ് ഭാരത് ബന്ദിനും ഇടതുപാര്‍ട്ടികള്‍ അഖിലേന്ത്യാ ഹര്‍ത്താലിനും ആഹ്വാനം ചെയ്തിരുന്നു. രാവിലെ ഒമ്പത് മുതല്‍ മൂന്നുവരെയാണ് കോണ്‍ഗ്രസ് ബന്ദ് പ്രഖ്യാപിച്ചത്. സിപിഎം, സിപിഐ, ആര്‍.എസ്.പി, എസ്.യു.സി.ഐ(സി) എന്നീ പാര്‍ട്ടികള്‍ സംയുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധ പരിപാടികളാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുക.

പ്രളബാധിത മേഖലകളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയായിരിക്കണം ഹര്‍ത്താലെന്നും ഹസന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയായിരിക്കും എല്‍.ഡി.എഫ് ഹര്‍ത്താലെന്ന് എളമരീം കരീം എം.പിയും അറിയിച്ചു. പ്രളയ ബാധിതമായ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ മുന്നണികള്‍ക്കകത്ത് അഭിപ്രയം വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.

ये भी पà¥�ें- ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഭാരത് ബന്ദ്

ये भी पà¥�ें- ഇന്ധന വില വീണ്ടും വര്‍ധിച്ചു

പ്രതിഷേധങ്ങള്‍ക്കിടയിലും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇന്ധനവില വര്‍ധിപ്പിക്കുന്ന പ്രവണത തുടരുകയാണ്. തലസ്ഥാന നഗരമായ തിരുവന്തപുരത്ത് പെട്രോളിന് 49 പൈസ കൂട്ടി 83.36 പൈസയാക്കി. ഡീസലിന് 55 പൈസകൂടി 77.23 പൈസയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 83.50 പൈസും ഡീസലിന് 75.98 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 49 പൈസകൂടി 82.31 രൂപയും ഡീസലിന് 54 പൈസകൂടി 76.27രൂപയുമാണ് ഇന്നത്തെ വില.

TAGS :

Next Story