കേരള കേന്ദ്രസര്‍വ്വകലാശാലയിലെ നിയമനങ്ങളില്‍ ക്രമക്കേടെന്ന് മുന്‍ പരീക്ഷ കണ്‍ട്രോളര്‍
മതിയായ യോഗ്യതയില്ലാത്തവരെയും കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ അധ്യാപകരായി നിയമിച്ചതായി ആരോപണമുണ്ട്
യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിയമനമെന്ന് ആരോപണം. കേരള കേന്ദ്രസര്‍വ്വകലാശാലയിലെ മുന്‍ പരീക്ഷ കണ്‍ട്രോളര്‍ വി ശശിധരനാണ് സര്‍വ്വകലാശാലയ്ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
2014 ആഗസ്റ്റു മുതലുള്ള നിയമനങ്ങളില്‍ യു.ജി.സിയുടെ മാനദണ്ഡങ്ങള്‍ പരിഗണിച്ചില്ല. യു.ജി.സി റെഗുലേഷന്‍ 2010ലെ വ്യവസ്ഥയനുസരിച്ച് അതാത് വിഭാഗത്തിലെ വകുപ്പ് തലവന്‍മാരും സ്കൂള്‍ ഡീന്‍മാരും സെലക്ഷന്‍ കമ്മറ്റി അംഗങ്ങളാണ്. എന്നാല്‍ 2014 ആഗസ്റ്റ് മുതല്‍ കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നടന്ന 89 അധ്യാപക നിയമനത്തില്‍ ഈ വ്യവസ്ഥ പാലിച്ചിട്ടില്ല. ഈ കാലയളവില്‍ നടത്തിയ നിയമനങ്ങള്‍ക്കുള്ള സെലക്ഷന്‍ കമ്മറ്റിയില്‍ വകുപ്പ് തലവന്‍മാരെയും സ്കൂള്‍ ഡീന്‍മാരെയും ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കേന്ദ്രസര്‍വ്വകലാശാലയിലെ വിവരാവകാശ രേഖ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
മതിയായ യോഗ്യതയില്ലാത്തവരെയും കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ അധ്യാപകരായി നിയമിച്ചതായി ആരോപണമുണ്ട്. യു.ജി.സി റെഗുലേഷന്‍ അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് 8 വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണ്. എന്നാല്‍ മതിയായ പ്രവര്‍ത്തിപരിചയമില്ലാത്തവരെയും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിച്ചതായാണ് ആരോപണം.
Adjust Story Font
16