Quantcast

ക്രമരഹിതമായ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും: സ്കൂളുകളില്‍ പഠിപ്പിക്കാൻ അധ്യാപകരില്ല

പ്രിൻസിപ്പൾമാരുടെ പ്രമോഷൻ ട്രാൻസ്ഫറിന് ആനുപാതികമായി അധ്യാപകരെ വിന്യാസിക്കാത്തതാണ് പ്രശ്നം

MediaOne Logo

Web Desk

  • Published:

    9 Sep 2018 7:34 AM GMT

ക്രമരഹിതമായ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും: സ്കൂളുകളില്‍ പഠിപ്പിക്കാൻ അധ്യാപകരില്ല
X

ക്രമരഹിതമായ സ്ഥലം മാറ്റം മൂലം ഹയർ സെക്കണ്ടറി സ്കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിൽ. പ്രിൻസിപ്പൾമാരുടെ പ്രമോഷൻ ട്രാൻസ്ഫറിന് ആനുപാതികമായി അധ്യാപകരെ വിന്യാസിക്കാത്തതാണ് പ്രശ്നം.166 അധ്യാപകരാണ് വെറുതെ ശമ്പളം വാങ്ങുന്നത്.

111 ഹയർ സെക്കണ്ടറി അധ്യാപകർക്കും 55 ഹൈസ്കൂൾ ഹെഡ്മാസ്റ്റർക്കുമാണ് സ്ഥാനകയറ്റത്തോടൊപ്പം സ്ഥലം മാറ്റവും ലഭിച്ചത്. പക്ഷെ, പ്രമോഷൻ ട്രാൻസ്ഫർ ലഭിച്ചവർക്ക് അനുപാദമായി അധ്യാപകരെ വിന്യാസിക്കാത്തതിനാൽ ചിലയിടത്ത് ഒരു വിഷയമെടുക്കാൻ തന്നെ കൂടുതൽ അധ്യാപകരും ചിലയിടത്ത് ആരുമില്ലാത്തതുമായ അവസ്ഥയുമാണ്.‌

പ്രിൻസിപ്പാളായി ട്രാൻസ്ഫർ ലഭിച്ച് ഒരാൾ മറ്റൊരു സ്കൂളിലേക്ക് പോകുമ്പോൾ, അവിടെ അയാൾ പഠിപ്പിക്കുന്ന വിഷയം കൈകാര്യം ചെയ്യുന്ന മറ്റൊരു അധ്യാപകനും ട്രാൻസ്ഫർ ലഭിക്കണം. ട്രോൺ ഔട്ട് എന്ന പേരിൽ അറിയപെടുന്ന ഈ സംവധാനം 166 കേന്ദ്രങ്ങളിലും നടന്നില്ല. അത് നടക്കാത്തതിനാൽ മുൻപുണ്ടായ പ്രിൻസിപ്പിൾ പഠിപ്പിച്ചിരിക്കുന്ന വിഷയം കൈകാര്യം ചെയ്യാൻ ആരുമില്ലാതാവുകയും പല വിഷയങ്ങളും പഠിപ്പിക്കാൻ അധ്യാപകർ അധികമാവുകയും ചെയ്തു. അത്പോലെത്തന്നെ, ഹയർ സെക്കണ്ടറിയിൽ നിന്നും പ്രൊമോഷൻ വഴി പ്രിൻസിപ്പളായ അധ്യാപകർ നേരത്തെ പഠിപ്പിച്ച സ്കൂളുകളിൽ ഇപ്പോൾ അധ്യാപകരില്ല.

അധ്യാപകരില്ലാത്തതിനാൽ മിക്ക സ്കൂളുകളിലും ഗസ്റ്റ് അധ്യാപകരെ നിയമിച്ചിരിക്കുകയാണ്. സ്ഥാനകയറ്റവും അതിനോടനുബന്ധിച്ച് നടന്ന സ്ഥലം മാറ്റവും കാര്യക്ഷമമല്ലാത്തതിനാൽ സ്ഥിരം അധ്യാപകർ വെറുതെ ഇരിക്കുമ്പോൾ ഗസ്റ്റുകൾക്കായി വീണ്ടും പണം മുടക്കുകയാണ്.

TAGS :

Next Story