Quantcast

പ്രതിഷേധത്തിനിടയിലും ഇന്ധന വില കൂട്ടി

ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും കൂട്ടിയതോടെ സംസ്ഥാനത്ത് പെട്രോളിന് 84 രൂപ 12 പൈസയും ഡീസലിന് 78 രൂപ 3 പൈസയുമായി

MediaOne Logo

Web Desk

  • Published:

    10 Sep 2018 7:40 AM GMT

പ്രതിഷേധത്തിനിടയിലും ഇന്ധന വില കൂട്ടി
X

രാജ്യവ്യാപക പ്രതിഷേധത്തിനിടയിലും ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണ കമ്പനികള്‍. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിനും 23 പൈസയുമാണ് കൂട്ടിയത്. പ്രതിഷേധത്തിനിടയില്‍ പമ്പുകള്‍ പലയിടത്തും അടഞ്ഞു കിടന്നെങ്കിലും എണ്ണവിലയില്‍ യാതൊരു കുറവുമില്ല. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയും വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് പെട്രോളിന് 84 രൂപ 12 പൈസയും ഡീസലിന് 78 രൂപ 3 പൈസയുമായി ഉയര്‍ന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള തിരുവന്തപുരത്തേതാണ് ഈ നിരക്ക്. കോഴിക്കോട് പെട്രോളിന് 83 രൂപ 7 പൈസയും ഡീസലിന് 77 രൂപ 7 പൈസയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 82 രൂപ 60 പൈസയും ഡീസലിന് 76.50 യുമാണ് വില. ദിനംപ്രതിയുള്ള വിലവര്‍ദ്ധനവ് ജനജീവിതത്തെ ദുസഹമാക്കി കഴിഞ്ഞു.

ആഗസ്റ്റ് ഒന്നിലെ വിലനിലവാരവുമായി താരതമ്യം ചെയ്താല്‍ ഡീസലിന് അഞ്ച് രൂപ 32 പൈസയും പെട്രോളിന് 4.57 പൈസയും വില വര്‍ദ്ധിച്ചു. രൂപയുടെ മൂല്യത്തിലെ ഇടിവും ഉല്‍പാദനത്തിലെ കുറവിനെ തുടര്‍ന്ന് അസംസ്‌കൃത എണ്ണയ്ക്ക് ആഗോള മാര്‍ക്കറ്റിലുണ്ടായ വിലവര്‍ദ്ധനവുമൊക്കെയാണ് കാരണമായി എണ്ണ കമ്പനികള്‍ നിരത്തുന്നത്.

TAGS :

Next Story