Quantcast

ഇന്ധനവില വര്‍ധന: സംസ്ഥാനത്ത് ഹർത്താൽ പൂര്‍ണം

രാവിലെ ആറിന് തുടങ്ങിയ ഹർത്താലിൽ ട്രെയിനിൽ എത്തിയവരാണ് വലഞ്ഞത്. തിരുവനന്തപുരത്ത് ട്രെയിനിലെത്തിയവരെ പോലീസ് വാനിൽ ആശുപത്രികളിൽ എത്തച്ചു.

MediaOne Logo

Web Desk

  • Published:

    10 Sep 2018 2:23 PM GMT

ഇന്ധനവില വര്‍ധന: സംസ്ഥാനത്ത്  ഹർത്താൽ പൂര്‍ണം
X

ഇന്ധന വിലവർദ്ധനവിനെതിരെ സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ പൂര്‍ണം. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. സർക്കാർ ഓഫീസുകളിൽ ഹാജർ നില ഗണ്യമായി കുറഞ്ഞു.

രാവിലെ ആറിന് തുടങ്ങിയ ഹർത്താലിൽ ട്രെയിനിൽ എത്തിയവരാണ് വലഞ്ഞത്. തിരുവനന്തപുരത്ത് ട്രെയിനിലെത്തിയവരെ പോലീസ് വാനിൽ ആശുപത്രികളിൽ എത്തച്ചു. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഏതാണ്ട് എല്ലാം നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ അടഞ്ഞതോടെ സംസ്ഥാനം നിശ്ചലമായി.

തലസ്ഥാനത്ത് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ടെക്നോപാർക്കിലെ കവാടം കോൺഗ്രസ് പ്രവർത്തകർ ഉരോധിച്ചു. ആലപ്പുഴയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സൈക്കിളിൽ സമരത്തിനെത്തിയപ്പോൾ വണ്ടി കെട്ടി വലിച്ചും ഗ്യാസ് സിലിണ്ടർ ഏന്തിയുമായിരുന്നു കോൺഗ്രസ് സമരം.

കൊല്ലത്ത് വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമലിനെ കോൺഗ്രസ് പ്രവർത്തകർ അക്രമിച്ചു. കോഴിക്കോട് കേന്ദ്രസർക്കാർ സ്ഥാപനങ്ങളും കടകളും കോൺഗ്രസ് പ്രവർത്തകർ അടപ്പിച്ചു. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലും ഐടി മേഖലകളിലും ഹാജർ കുറഞ്ഞു. സെക്രട്ടറിയേറ്റിൽ 16 ശതമാനമാണ് ഹാജർ നില. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫും യുഡിഎഫും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.

കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയമാണ് ഇന്ധന വില വർദ്ധനവിന് കാരണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി മീഡിയവണിനോട് പറഞ്ഞു.

TAGS :

Next Story