Quantcast

പരാതിക്കാരി സമ്മതിച്ചാല്‍ പി.കെ ശശിക്കെതിരായ പരാതി പൊലീസിന് കൈമാറും: എം.എ ബേബി

പി.കെ ശശി എം.എല്‍.എക്കും ജലന്ധര്‍ ബിഷപ്പിനുമെതിരെ ഉയര്‍ന്ന പരാതിയില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.

MediaOne Logo

Web Desk

  • Published:

    10 Sep 2018 6:31 AM

പരാതിക്കാരി സമ്മതിച്ചാല്‍ പി.കെ ശശിക്കെതിരായ പരാതി പൊലീസിന് കൈമാറും: എം.എ ബേബി
X

പി.കെ ശശി എം.എല്‍.എക്കും ജലന്ധര്‍ ബിഷപ്പിനുമെതിരെ ഉയര്‍ന്ന പരാതിയില്‍ പ്രതികരണവുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പി.കെ ശശി എം‌.എല്‍.എക്കെതിരെ പരാതി നല്‍കിയ സഖാവിൻറെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാർട്ടിയുടെ ഉത്തരവാദിത്വമാണെന്നും പൊലീസിന് പരാതി നല്‍കാൻ സഖാവ് തീരുമാനിച്ചാൽ പാര്‍ട്ടിയും സർക്കാരും എല്ലാ പിന്തുണയും നല്‍കുമെന്നും എം.എ ബേബി പറഞ്ഞു. സ്ത്രീപീഡകർക്ക് സി.പി.എമ്മില്‍ സ്ഥാനമുണ്ടാകില്ല. പാര്‍ട്ടിക്ക് നല്‍കിയ പരാതിയില്‍ അന്വേഷിച്ച് നടപടിയുണ്ടാകുമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത് പൊലീസിനാണെന്നും പൊലീസ് ഇക്കാര്യത്തില്‍ നിയമപരമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബേബി പറഞ്ഞു. അഞ്ച് കന്യാസ്ത്രീകൾ എറണാകുളത്ത് നടത്തുന്നത് അസാധാരണമായ സമരമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങില്ല എന്ന് തനിക്ക് ഉറപ്പുണ്ട്. പക്ഷേ കത്തോലിക്ക സഭാ നേതൃത്വം ഇക്കാര്യത്തിൽ നിഷേധാത്മകമായ നിലപാടാണ് എടുക്കുന്നത്. സഭയുടെ പുരുഷാധിപത്യപരമായ സമീപനം പുനപരിശോധിക്കണമെന്നും എം.എ ബേബി ആവശ്യപ്പെട്ടു.

TAGS :

Next Story