Quantcast

ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം മൂന്നാം ദിവസത്തില്‍ 

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി പരാതി ലഭിച്ച് 76 ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടി കൈക്കാള്ളാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരവുമായി കന്യാസ്തീകള്‍ തന്നെ സമര രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    10 Sep 2018 1:23 AM GMT

ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം മൂന്നാം ദിവസത്തില്‍ 
X

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ ജോയിന്റ് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്ക്വയറില്‍ തുടങ്ങിയ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗത്ത് നിന്നും നിരവധി പേരാണ് ഇതിനോടകം സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. കന്യാസ്ത്രീയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരിക്കെ, അന്വേഷണസംഘം ആവര്‍ത്തിച്ച് മൊഴി എടുക്കുന്നതിനെതിരെ ജസ്റ്റിസ് കമാല്‍ പാഷ രംഗത്തെത്തി.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി പരാതി ലഭിച്ച് 76 ദിവസം പിന്നിട്ടിട്ടും പൊലീസ് നടപടി കൈക്കാള്ളാത്തതിനെ തുടര്‍ന്നാണ് പ്രത്യക്ഷ സമരവുമായി കന്യാസ്തീകള്‍ തന്നെ സമര രംഗത്തെത്തിയത്. ഫാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മജിസ്ട്രേറ്റ് രഹസ്യ മൊഴി രേഖപ്പെടുത്തിയതിന് ശേഷവും അന്വേഷണസംഘം കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത് അവരോടുള്ള ദ്രോഹമാണെന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ രൂക്ഷമായി വിമര്‍ശിച്ചു. മജിസ്ട്രേറ്റിന്റെ ജോലി അന്വേഷണ ഉദ്യോഗസ്ഥര്‍ എടുക്കേണ്ടെന്ന് മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി എറണാകുളം വഞ്ചി സ്ക്വയറില്‍‌ നടക്കുന്ന നിരാഹാര സമരം ഇന്നും തുടരും. നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ ഇന്നും സമരപ്പന്തലില്‍ എത്തും. നീതിപൂര്‍വ്വമായ കോടതി തീരുമാനം ഉണ്ടാകും വരെ നിരാഹാരം തുടരാനാണ് സമരക്കാരുടെ തീരുമാനം.

അതേസമയം പരാതിക്കാരി ഉടന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. വിവിധ സംഘടനാ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായെത്തുന്നുണ്ട്.

TAGS :

Next Story