‘രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരകള്‍ക്കൊപ്പം’; കന്യാസ്ത്രീക്ക് പിന്തുണയുമായി നിരണം ഭദ്രാസനാധിപന്‍
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരകള്‍ക്കൊപ്പമെന്ന് കൂറിലോസ് ഫോസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അതേമയം ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ മിഷനറീസ് ഓഫ് ജീസസ് തള്ളി. സമരത്തെ ശക്തമായി അപലപിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. കന്യാസ്ത്രീകള്‍ കപട ആരോപണങ്ങള്‍ക്ക് കൂട്ടുനിന്ന് നിരപരാധിയെ ക്രൂശിക്കുകയാണെന്നും മിഷനറീസ് ഓഫ് ജീസസ് കുറ്റപ്പെടുത്തി.
പിന്നാലെയാണ് ബിഷപ്പിനും പി.കെ ശശി എം.എല്‍.എയ്ക്കുമെതിരായ പരാതികളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് നിലപാട് വ്യക്തമാക്കി നിരണം ഭദ്രാസനാധിപന്‍ രംഗത്തെത്തിയത്.
Next Story
Adjust Story Font
16