വെള്ളപ്പൊക്കത്തില്‍ നശിച്ച നെൽപ്പാടങ്ങൾ ഇപ്പോള്‍ വെള്ളമില്ലാതെ നശിക്കുന്നു
മഴ കുറഞ്ഞതോടെ പാടങ്ങൾ കരിഞ്ഞു തുടങ്ങി. പ്രശ്നപരിഹാരത്തിനായി മലമ്പുഴ ഡാമിന്റെ ഇടത്, വലത് കനാലുകൾ ഇന്ന് തുറക്കും.
പാലക്കാട് ജില്ലയിൽ പ്രളയത്തിൽ നശിച്ച നെൽകൃഷിക്ക് പുറകെ വെള്ളമില്ലാതെയും നെൽകൃഷി നശിക്കുന്നു. മഴ കുറഞ്ഞതോടെ പാടങ്ങൾ കരിഞ്ഞു തുടങ്ങി. പ്രശ്നപരിഹാരത്തിനായി മലമ്പുഴ ഡാമിന്റെ ഇടത്, വലത് കനാലുകൾ ഇന്ന് തുറക്കും.
പ്രളയത്തിൽ വെള്ളം കയറി നശിച്ച നെൽപ്പാടങ്ങൾ എന്തുചെയ്യുമെന്നറിയാതെ ഇരിക്കുന്ന കർഷകരിപ്പോൾ വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. പാടങ്ങളിലുണ്ടായ വെള്ളം പൂർണമായും വറ്റിയതോടെ നെൽച്ചെടികൾ ഉണങ്ങി തുടങ്ങി.
മലമ്പുഴ ഡാമിലെ വെള്ളം ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ് ഏറെ പ്രയാസത്തിൽ. മലമ്പുഴ ഡാമിന്റെ ഇടത് വലത് കനാലിലൂടെ കാർഷിക ആവശ്യങ്ങൾക്ക് ഇന്ന് മുതൽ വെളളം തുറന്ന് വിടും. സാധാരണ നിലയിൽ മഴയെ ആശ്രയിച്ചാണ് ഒന്നാം വിള കൃഷി ചെയ്യാറുള്ളത്. സമീപ ചരിത്രത്തിലെ ഏറ്റവും വലിയ മഴ ലഭിച്ചിട്ടും ഡാം വെള്ളത്തെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ശക്തമായ വെള്ളപ്പൊക്കത്താല്‍ പാടത്തെ വരമ്പുകൾ തകർന്ന് വെള്ളം മുഴുവനായി ഒഴുകിപ്പോയി.
Adjust Story Font
16