സ്കൂള്‍ കലോത്സവം ആര്‍ഭാടമില്ലാതെ നടത്തും
മാന്വല്‍ പരിഷ്കരണ സമിതി ഉടന്‍ യോഗം ചേരും.
സംസ്ഥാന സ്കൂള്‍ കലോത്സവം ഉള്‍പ്പെടെ എല്ലാ മേളകളും ആര്‍ഭാടം ഒഴിവാക്കി നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. കലോത്സവ നടത്തിപ്പില്‍ മാറ്റങ്ങളുണ്ടാകും. അന്തിമ തീരുമാനം മാന്വൽ പരിഷ്കരണ കമ്മിറ്റിയെടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
വിദ്യാർഥികളുടെ സർഗശേഷി പ്രകടിപ്പിക്കാനും പരിശോധിക്കാനും ഉതകുന്ന തരത്തിലാകും കലോത്സവവും കായിക മേളകൾ അടക്കമുള്ള മേളകളും നടത്തുക. ഇതിനായി മാന്വൽ പരിഷ്കരിക്കും. ഡി.പി.ഐ അധ്യക്ഷനായ മാന്വൽ കമ്മിറ്റി ഈ മാസം 17ന് യോഗം ചേരും. അതിന് ശേഷമാകും എങ്ങനെ മേളകൾ നടത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നിലവിൽ കലോത്സവം ആലപ്പുഴയിൽ നടത്താനാണ് തീരുമാനം. അവിടെ നടത്തുന്നത് സംബന്ധിച്ച് പരിശോധനകൾക്ക് ശേഷമാകും വേദി എവിടെ വേണമെന്ന നിശ്ചയിക്കുക.
ഒന്നാം പാദ പരീക്ഷ ക്ലാസ് ടെസ്റ്റായി നടത്തുമെങ്കിലും അർദ്ധ വാർഷിക പരീക്ഷ നടത്തുമെന്ന് മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ പാഠ്യേതര അവസരങ്ങൾക്ക് അവസരം നൽകി ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവ ഉറപ്പ് വരുത്തുമെന്നും മന്ത്രി പറഞ്ഞു. കലോത്സവം ആർഭാടമൊഴിവാക്കി നടത്തമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മേളകൾ നടത്താനുള്ള സർക്കാരിന്റെ തീരുമാനം.
Adjust Story Font
16