Quantcast

ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രത്യേക സര്‍വേയുമായി സി.പി.എം

ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, രാഷ്ട്രീയ-സാമുദായിക ആഭിമുഖ്യം,സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവ സംബന്ധിച്ച് ചോദ്യാവലിയില്‍ പരാമര്‍ശമുണ്ട്.

MediaOne Logo

Web Desk

  • Published:

    12 Sep 2018 2:22 AM GMT

ലോക്‍സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രത്യേക സര്‍വേയുമായി സി.പി.എം
X

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം സർവേ നടത്തുന്നു. ജാതി-മതം തുടങ്ങിയ വ്യക്തിവിവരങ്ങള്‍ അടക്കം ശേഖരിക്കുന്ന തരത്തിലാണ് സര്‍വേ. പ്രത്യേക ഫോം തയാറാക്കി ബ്രാഞ്ച് അടിസ്ഥാനത്തില്‍ നടത്തുന്ന സര്‍വേ, കണ്ണൂര്‍ അടക്കമുളള ജില്ലകളില്‍ ഏതാണ്ട് പൂര്‍ത്തിയായി. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വേക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സി.പി.എം ബൂത്ത് കമ്മറ്റികള്‍ക്കാണ് സര്‍വേയുടെ ചുമതല. പാര്‍ട്ടി ലോക്കല്‍ കമ്മറ്റികളാണ് സര്‍വേയുടെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലി ഉപയോഗിച്ച് ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിവരങ്ങളാണ് ഈ സര്‍വേയിലൂടെ ശേഖരിക്കുന്നത്. വ്യക്തികളുടെ ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍, രാഷ്ട്രീയ-സാമുദായിക ആഭിമുഖ്യം തുടങ്ങിയവയാണ് ചോദ്യാവലിയിലുളളത്.

സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങിയവ സംബന്ധിച്ചും ചോദ്യാവലിയില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ആഴ്ച പൂര്‍ത്തീകരിക്കേണ്ട സര്‍വേയുടെ സമയപരിധി പ്രളയത്തെ തുടര്‍ന്ന് ഈ മാസം അവസാനം വരെ നീട്ടിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സി.പി.എം ശക്തികേന്ദ്രങ്ങളില്‍ ഇന്നലെയോടെ സര്‍വേ പൂര്‍ത്തിയായി. ഇതിനിടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് നടത്തുന്ന സി.പി.എം സര്‍വേക്കെതിരെ കണ്ണൂരില്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

രണ്ട് മാസം മുമ്പ് ചേര്‍ന്ന സി.പി.എം സംസ്ഥാന കമ്മറ്റിയായിരുന്നു സര്‍വേ സംബന്ധിച്ച് ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ മാസം അവസാനത്തോടെ സര്‍വേ പൂര്‍ത്തിയാക്കി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ക്രോഡീകരിച്ച് നല്‍കാനാണ് നിലവില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം.

TAGS :

Next Story