Quantcast

ഫ്രാങ്കോ മുളക്കല്‍ 19ന് ഹാജരാകണം; ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് ഐ.ജി

ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്.പി.ക്ക് മുന്നില്‍ ഈ മാസം 19ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറെ

MediaOne Logo

Web Desk

  • Published:

    12 Sep 2018 1:23 PM GMT

ഫ്രാങ്കോ മുളക്കല്‍ 19ന് ഹാജരാകണം; ബിഷപ്പിന്റെ മൊഴികളില്‍ വൈരുദ്ധ്യമെന്ന് ഐ.ജി
X

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാകാൻ നോട്ടീസ് നൽകിയെന്ന് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്റേ. ഈ മാസം 19ന് ഹാജരാകാനാണ് നിർദേശം. അതേസമയം ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ അഭാവം കേസിൽ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.

വൈക്കം ഡി.വൈ.എസ്.പിയുടെ ഓഫിസിൽ നേരിട്ട് ഹാജരാകാനാണ് ബിഷപ് ഫ്രാങ്കോ മുളക്കലിന് നൽകിയിരിക്കുന്ന നിർദേശം. സാക്ഷികൾ, പ്രതി, വാദി എന്നിവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്. മൊഴികളുടെ വൈരുദ്ധ്യത്തിൽ വ്യക്തവരുത്തിയില്ലെങ്കിൽ പ്രതിക്ക് അനുകൂലമാകുമെന്നും ഐ.ജി വിജയ് സാക്റേ പറയുന്നു. ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളുടെ അഭാവമുണ്ട്. കേസിന്റെ പഴക്കവും പ്രതികൂല ഘടകമാണ് തെളിവുകൾ പൂർണ്ണമായി ശേഖരിക്കാൻ പോലിസ് കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള തെളിവുകളുണ്ടെന്ന് കോടതിയെ ബോധിപ്പിച്ചതെന്ന് വൈക്കം ഡി.വൈ.എസ്‌.പി കെ സുഭാഷ് പറഞ്ഞു. ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്ത ശേഷം മാത്രമാകും തുടർനടപടികൾ ഇനി ഉണ്ടാകുക.

TAGS :

Next Story