വരള്‍ച്ചയിലും നിറഞ്ഞൊഴുകിയിരുന്ന പെരിയാറില്‍ ജലം ക്രമാതീതമായി കുറയുന്നു
പ്രളയത്തിന് ശേഷം പെരിയാറില്‍ മണല്‍ത്തിട്ടകള്‍ വ്യാപകമാവുകയാണ്.
കടുത്ത വരള്‍ച്ചയിലും നിറഞ്ഞൊഴുകിയിരുന്ന പെരിയാറില്‍ ജലം ക്രമാതീതമായി കുറയുന്നു. പ്രളയത്തിന് ശേഷം പെരിയാറില്‍ മണല്‍ത്തിട്ടകള്‍ വ്യാപകമാവുകയാണ്. ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപത്തും ഇത്തരത്തില്‍ പുതിയ മണല്‍ തിട്ടകള്‍ രൂപപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത് മണല്‍ മാഫിയ സജീവമാവുകയാണ്.
ഏറ്റവും ജലസമ്പന്നമായ നദിയായ പെരിയാറില്‍ പ്രളയത്തിന് ശേഷം കാണപ്പെടുന്ന പുതിയ പ്രതിഭാസമാണ് മണല്‍ തിട്ടകള്‍. മലയാറ്റൂര്‍, നീലേശ്വരം, കാഞ്ഞൂര്‍, ഒക്കല്‍ , തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഇത്തരത്തില്‍ മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. വേനല്‍ക്കാലത്തും നിറഞ്ഞ് കിടന്ന ശിവരാത്രി മണപ്പുറത്തിന് സമീപിത്തെ പുഴയിലും ഇപ്പോള്‍ മണല്‍ത്തിട്ട രൂപപ്പെട്ടിട്ടുണ്ട്. ശ്രീമൂലനഗരത്ത് കിലോമീറ്ററുകളോളം ബീച്ചിന് സമാനമായിട്ടാണ് മണല്‍ അടിഞ്ഞിട്ടുള്ളത്. മണല്‍ അടിഞ്ഞുകൂടിയതോടെ മണല്‍ മാഫിയ സജീവമാകാനുള്ള സാധ്യതയും കാണുന്നുണ്ട്.
Adjust Story Font
16