‘ഈ കലക്ടർ മാസ്സാണ്...’; ദുരിതബാധിതർക്ക് സഹായമെത്തിക്കാത്ത വില്ലേജ് ഓഫീസറെ പറപ്പിച്ച് കല്ക്ടര്‍ ബ്രോ
ആകെയുള്ള 84 പേരുടെ കാര്യങ്ങൾ അന്വേഷിക്കാൻ പറ്റുന്നില്ലെങ്കിൽ തനിക്കൊക്കെ പിന്നെ ഇവിടെ എന്താ പണിയെന്ന് കലക്ടർ ചോദിക്കുകയായിരുന്നു

ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നതിൽ അലംഭാവം കാണിച്ച വില്ലേജ് ഓഫീസറെ പരസ്യമായി ശാസിച്ച കലക്ടർക്ക് സോഷ്യൽ മീഡിയയിൽ നറഞ്ഞ കയ്യടി. പത്തനംതിട്ട ജില്ലാ കലക്ടറായ പി.ബി നൂഹിന്റെ ‘കലിപ്പ്’ വീഡിയോ ആണ് ഇപ്പോൾ വെെറലായി ഓടിക്കൊണ്ടിരിക്കുന്നത്.
പ്രളയദുരിതത്തിൽപെട്ടവർക്കുള്ള കിറ്റുകൾ വിതരണം ചെയ്യുന്നതിൽ വില്ലേജ് ഓഫീസ് അതികൃധർ അലംഭാവം കാണിക്കുകയാണെന്നും, സ്വകാര്യ ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവർക്ക് കിറ്റുകളൊന്നും വിതരണം ചെയ്യുന്നില്ലെന്നുമുള്ള പരാതിയുമായി നാട്ടുകാർ കലക്ടറെ സമീപിക്കുകയായിരുന്നു. പരാതിയുടെ വസ്തുത നേരിട്ട് അന്വഷിച്ച കലക്ടറുടെ മുന്നിൽ വില്ലേജ് അതികൃധർ ഉരുണ്ടു കളിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നം വഷളായത്.
ആകെ 84 പേരുടെ കാര്യങ്ങൾ അന്വേഷിക്കാൻ പറ്റുന്നില്ലെങ്കിൽ തനിക്കൊക്കെ പിന്നെ ഇവിടെ എന്താ പണിയെന്ന് കലക്ടർ ചോദിച്ചു. ഈ വില്ലേജിലെ ആളുകളുടെ കാര്യങ്ങൾ അന്വേഷിക്കലല്ലേ നിങ്ങളുടെ പണി അത് ചെയ്യാതെ പിന്നെ രാവിലെ മുതൽ എന്താണ് ഇവിടെ ചെയ്ത് കൊണ്ടിരിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, ഈ ജില്ലയിലെ നാൽപ്പത്തി അയ്യായിരം പേരുടെ കാര്യങ്ങൾ വേണെമെങ്കിൽ ഞാൻ പറഞ്ഞു തരാമെന്നും പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് പത്തനംതിട്ടയുടെ 34ാമത് കലക്ടറായി പി ബി നൂഹ് ചുമതലയേൽക്കുന്നത്. പ്രളയ ബാധിതര്‍ക്കായി സ്തുത്യര്‍ഹമായ സേവനം നല്‍കിയ കേരളത്തിലെ വിവിധ ജില്ലകളിലെ ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് പത്തനംതിട്ട ജില്ലാ കളക്ടറായ പിബി നൂഹ്. ദുരന്ത ബാധിതര്‍ക്ക് സഹായങ്ങളെത്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടായിരുന്ന കളക്ടര്‍ക്ക് വന്‍ ജനപിന്തുണയാണുണ്ടായിരുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയ്ക്കും നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.
Adjust Story Font
16