ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ടെന്ന് എസ്.പി
ബലാത്സംഗ കേസില്‍ ആവശ്യമായി വന്നാല്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍.
ബലാത്സംഗ കേസില്‍ ആവശ്യമായി വന്നാല്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് ഇക്കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കും. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും എസ്.പി പറഞ്ഞു. അതേസമയം ചോദ്യംചെയ്യലിന് ബിഷപ്പ് ഹാജരാകുമെന്ന് ജലന്ധര്‍ രൂപത അറിയിച്ചു.
ഈ മാസം 19ആം തിയതിക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നാണ് ബിഷപ്പിന് നല്‍കിയ നോട്ടീസ്. ആയതുകൊണ്ട് തന്നെ ബിഷപ്പ് എത്തുന്നതിന് മുന്‍പ് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കേസ് സംബന്ധിച്ച് നിലവിലുള്ള സംശയങ്ങളെല്ലാം അന്വേഷണസംഘം പരിശോധിച്ചിട്ടുണ്ട്. 19ആം തിയ്യതിക്ക് മുന്‍പ് കേസില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തുമെന്നും കോട്ടയം എസ്.പി അറിയിച്ചു. കന്യാസ്ത്രീയുടേയും ബിഷപ്പിന്റേയും മറ്റ് സാക്ഷികളുടേയും മൊഴികളില്‍ വ്യക്തത കുറവുണ്ടായിരുന്നു. എന്നാല്‍ ഇത് മനപൂര്‍വ്വം ഉള്ളതല്ലെന്നും സംഭവം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നത് കൊണ്ടാണെന്നും എസ്.പി വ്യക്തമാക്കി.
അതേസമയം ചോദ്യംചെയ്യലിന് ബിഷപ്പ് ഹാജരാകുമെന്ന് ജലന്ധര്‍ രൂപത വൃത്തങ്ങള്‍ അറിയിച്ചു. നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക് എന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന കാര്യം അറിയിക്കുമെന്നും ജലന്ധര്‍ രൂപത വ്യക്തമാക്കി.
Adjust Story Font
16