Quantcast

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സംസ്ഥാന സര്‍ക്കാര്‍ എട്ടാഴ്ചക്കകം നഷ്ടപരിഹാരത്തുക നല്‍കണം. നമ്പിനാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നു. മുന്‍ ജഡ്ജി ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

MediaOne Logo

Web Desk

  • Published:

    14 Sep 2018 10:09 AM GMT

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
X

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിത നടപടി നിര്‍ദേശിക്കാന്‍ സുപ്രിംകോടതി ജുഡീഷ്യല്‍ സമതിയെ ചുമതലപ്പെടുത്തി. നമ്പി നാരായണനെതിരെ നടന്ന ഗൂഡാലോചന അടക്കമുള്ള വിഷയങ്ങള്‍ സമിതി അന്വേഷണ വിധേയമാക്കിയേക്കും. ജീവിതവും അന്തസും നഷ്ടപ്പെടുത്തിയതിന് സംസ്ഥാന സര്‍ക്കാര്‍ നമ്പി നാരായണന് 50 ലക്ഷം രൂപം നഷ്ടപരിഹാരം നല്‍കണം എന്നും സുപ്രിംകോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാര്‍ എട്ടാഴ്ചക്കകം നഷ്ടപരിഹാരത്തുക നല്‍കണം.

നമ്പി നാരായണന്‍റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കസ്റ്റഡിയില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെന്നും കോടതി പരാമര്‍ശിച്ചു. ചീഫ്
ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

മുന്‍ ഡി.ജി.പി സിബി മാത്യൂസ്, എസ്.പിമാരായിരുന്ന കെ.കെ. ജോഷ്വ, എസ്.വിജയന്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍‌ നടപടി ആവശ്യപ്പെട്ടത്. ഇവര്‍ക്കെതിരെ നടപടി വേണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

വിധിയില്‍ സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു. വിധി പ്രസ്താവം പൂര്‍ണമായി ലഭ്യമായ ശേഷമേ വിശദമായി പ്രതികരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ് പറഞ്ഞു.

1994 നവംബര്‍ 30നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സി.ബി.ഐ ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു.

ये भी पà¥�ें- “ഐ.എസ്.ആര്‍.ഒ കേസിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കണം, എങ്കില്‍ എന്‍റെ അച്ഛനും നീതി കിട്ടും”

TAGS :

Next Story