കടല്‍ഭിത്തി പൊളിച്ചുമാറ്റിയും ടൈല്‍ പാകിയും ബ്ലാക്ക് ബീച്ച് റിസോര്‍ട്ട് അനധികൃത നിര്‍മാണം തുടരുന്നു
വര്‍ക്കലയിലെ ബ്ളാക്ക് ബീച്ചെന്ന റിസോര്‍ട്ട് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന വാര്‍ത്ത ഇക്കഴിഞ്ഞ ജൂലൈയിലാണ് മീഡിയാവണ്‍ പുറത്ത് വിട്ടത്.
സ്റ്റോപ്പ് മെമ്മോ അവഗണിച്ച് വർക്കലയിലെ ബ്ലാക്ക് ബീച്ച് റിസോർട്ട് അനധികൃത നിര്‍മാണം തുടരുന്നു. കടൽ ഭിത്തി പൊളിച്ചുമാറ്റി പുറമ്പോക്ക് ഭൂമിയിലാണ് നിര്‍മാണം നടക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ഒരിക്കല്‍ നിര്‍ത്തിവെച്ച നിര്‍മാണം വീണ്ടും ആരംഭിച്ചതിനു പിന്നില്‍ നഗരസഭയുടെ ഒത്താശയുണ്ടെന്ന് ആരോപണമുണ്ട്.
വര്‍ക്കലയിലെ ബ്ളാക്ക് ബീച്ചെന്ന റിസോര്‍ട്ട് നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന വാര്‍ത്ത ഇക്കഴിഞ്ഞ ജൂലൈയിലാണ് മീഡിയാവണ്‍ പുറത്ത് വിട്ടത്. നഗരസഭ തന്നെ ഈ റിസോര്‍ട്ടിനായി ഇടപെടല്‍ നടത്തുന്നുവെന്ന് തെളിവ് പുറത്ത് വിട്ടതോടെ പ്രതിഷേധം ഇരമ്പി.
കോണ്‍ഗ്രസ് ഹര്‍ത്താല്‍ നടത്തി, ഡിവൈഎഫ്ഐ റിസോര്‍ട്ട് അടിച്ചു തകര്‍ത്തു. എന്നാല്‍ ഈ പ്രതിഷേധം എന്തെങ്കിലും ഫലം കാണിച്ചോ എന്നറിയാന്‍ ഞങ്ങള്‍ വീണ്ടും ബ്ളാക്ക് ബീച്ചിലെത്തി. കടല്‍ഭിത്തി പൂര്‍ണമായും തകര്‍ത്ത് കോണ്‍ക്രീറ്റ് നിര്‍മാണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഒപ്പം ഒരു വശത്ത് കടല്‍ഭിത്തിയില്‍ തന്നെ ടൈല്‍ പാകുകയും ചെയ്യുന്നുണ്ട്.
അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് തഹസില്‍ദാര്‍
ബ്ലാക് ബീച്ച് റിസോര്‍ട്ട് അനധികൃതമായി ഭൂമി കയ്യേറിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് വര്‍ക്കല തഹസില്‍ദാര്‍ രാജു. ഇത് പരിശോധിക്കാന്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. എന്നാല്‍ അനധികൃത നിര്‍മാണമുണ്ടോയെന്ന് പരിശോധിക്കേണ്ടത് നഗരസഭ യാണെന്നും തഹസില്‍ദാര്‍ രാജു മീഡിയവണിനോട് പറഞ്ഞു.
Adjust Story Font
16