Quantcast

കേരളത്തിന് കൈത്താങ്ങാകാൻ ന്യൂസിലാൻഡിൽ നിന്നൊരു മലയാളി നഴ്സ്

കോട്ടയം മണർകാട് സ്വദേശിനിയായ പ്രീതി ബിനേഷ് ന്യൂസിലാൻഡിലെ വെല്ലിങ്ടൺ സർക്കാർ ആശുപത്രിയിലെ നഴ്സാണ്. 

MediaOne Logo

Web Desk

  • Published:

    15 Sep 2018 10:38 AM GMT

കേരളത്തിന് കൈത്താങ്ങാകാൻ ന്യൂസിലാൻഡിൽ നിന്നൊരു മലയാളി നഴ്സ്
X

പ്രളയദുരന്തത്തിൽനിന്ന് കരകയറുന്ന കേരളത്തെ പുനസൃഷ്ടിക്കാൻ വിവിധകോണുകളിൽനിന്ന് സഹായം പ്രവഹിക്കുന്നു. കടൽകടന്നും സഹായഹസ്തവുമായി നിരവധിപ്പേർ വരുന്നുണ്ട്. ന്യൂസിലാൻഡിൽനിന്ന് ഒരു മലയാളി നഴ്സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന നേരിട്ട് എത്തിയാണ് നൽകിയത്. ന്യൂസിലാൻഡിൽ സർക്കാർ സർവീസിൽ നഴ്സായ പ്രീതി ബിനേഷ് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഓഫീസിലെത്തിയാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.

കോട്ടയം മണർകാട് സ്വദേശിനിയായ പ്രീതി ബിനേഷ് ന്യൂസിലാൻഡിലെ വെല്ലിങ്ടൺ സർക്കാർ ആശുപത്രിയിലെ നഴ്സാണ്. കൊട്ടാരക്കര ഓടനാവട്ടം ബിന്ദുഭവനിൽ ബിനേഷിന്റെ ഭാര്യയായ പ്രീതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്ന് പറഞ്ഞു. പ്രളയത്തിൽ തകർന്ന കേരളത്തെ സഹായിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും, മറുനാട്ടിൽ ജോലി ചെയ്യുന്ന കൂടുതൽ പേർ സഹായവുമായി രംഗത്തെത്തണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. പ്രീതിയെപ്പോലെയുള്ളവരുടെ വലിയ മനസാണ് കേരളത്തിന് താങ്ങാകേണ്ടതെന്നും, മറ്റുള്ളവരും ഇത് മാതൃകയാക്കണമെന്ന് ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി ശൈലജ ടീച്ചർ പറഞ്ഞു.

TAGS :

Next Story