Quantcast

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു; ദുരിതത്തിലായത് യാത്രക്കാര്‍ 

സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം മൂലം ബസുകള്‍ സമയത്ത് ഓടിയെത്താത്തതാണ് പ്രശ്നങ്ങളുടെ കാരണമെന്നാണ് കെ.എസ്ആര്‍.ടി.സി അധികൃതരുടെ വിശദീകരണം

MediaOne Logo

Rishad

  • Published:

    16 Sep 2018 2:13 AM GMT

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു; ദുരിതത്തിലായത് യാത്രക്കാര്‍ 
X

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍. മണിക്കൂറുകളാണ് യാത്രക്കാര്‍ കോഴിക്കോട്സ്റ്റാന്‍റില്‍ കാത്തുനിന്നത്. സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം മൂലം ബസുകള്‍ സമയത്ത് ഓടിയെത്താത്തതാണ് പ്രശ്നങ്ങളുടെ കാരണമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ വിശദീകരണം

കഴിഞ്ഞ ഒമ്പതാം തീയതി മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പിലാക്കിയ സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരത്തെ തുടര്‍ന്ന് വലിയ അസംതൃപ്തിയാണ് ബസ് ഡ്രൈവര്‍മാരടക്കമുള്ള ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. ഇതാണ് യാത്രക്കാര്‍ക്ക് പ്രയാസമാകുന്ന രീതിയിലേക്ക് വളര്‍ന്നതെന്നാണ് സൂചന.

പല യാത്രക്കാരും മണിക്കൂറുകളാണ് സ്റ്റാന്റില്‍ കാത്തു നിന്നത്. അതേസമയം, അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരമാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് ഡ്രൈവര്‍മാരുടെ വിശദീകരണം.

TAGS :

Next Story