Quantcast

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം ഒന്‍പതാം ദിവസത്തില്‍

തന്റെ ചില ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ബിഷപ്പ് തീരുമാനിച്ചെങ്കിലും നീതി കിട്ടും വരെ സമരം തുടരാനാണ് കന്യാസ്ത്രീകളുടേയും സമരസമിതിയുടേയും തീരുമാനം.

MediaOne Logo

Web Desk

  • Published:

    16 Sep 2018 12:46 AM GMT

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം ഒന്‍പതാം ദിവസത്തില്‍
X

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. തന്റെ ചില ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ബിഷപ്പ് തീരുമാനിച്ചെങ്കിലും നീതി കിട്ടും വരെ സമരം തുടരാനാണ് കന്യാസ്ത്രീകളുടേയും സമരസമിതിയുടേയും തീരുമാനം.

ഒന്‍പതാം ദിവസത്തിലേക്ക് കടന്ന സമരം കൂടുതല്‍ ശക്തമാകുകയാണ്. വിവിധ സംഘടനകളും വ്യക്തികളും ഇതിനോടകം തന്നെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇന്നലെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർക്ക് പുറമേ മാർത്തോമ സഭയിലെ വൈദികരും സമരത്തിനെത്തി. ബിഷപ്പിന്റെ അറസ്റ്റുണ്ടാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍.

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ തന്റെ ചില ഔദ്യോഗിക ചുമതലകൾ മറ്റ് ചിലർക്ക് നൽകിയത് പ്രതിഷേധങ്ങൾ വിജയിക്കുന്നതിന്റെ സൂചനയായാണ് സമരമുഖത്തുള്ളവര്‍ കാണുന്നത്. ഇന്ന് ജനകീയ സമര പോരാളികളുടെ സംഗമം സമരപന്തലിൽ നടക്കും.

TAGS :

Next Story