Quantcast

വര്‍ക്കലയില്‍ റിസോര്‍ട്ടുകള്‍ക്കെതിരെയുള്ള പൊലീസ് റിപ്പോര്‍ട്ട് നഗരസഭ അട്ടിമറിച്ചു

സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും ബ്ലാക്ക് ബീച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. പൊലീസ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

MediaOne Logo

Web Desk

  • Published:

    16 Sep 2018 3:23 PM GMT

വര്‍ക്കലയില്‍ റിസോര്‍ട്ടുകള്‍ക്കെതിരെയുള്ള പൊലീസ് റിപ്പോര്‍ട്ട് നഗരസഭ അട്ടിമറിച്ചു
X

വര്‍ക്കലയിലെ അനധികൃത റിസോര്‍ട്ടുകളുടെ നിര്‍മ്മാണം സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് നഗരസഭ അട്ടിമറിച്ചു. കഴിഞ്ഞ വര്‍ഷം തന്നെ ഇത് സംബന്ധിച്ച് പൊലീസ് നഗര സഭക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സ്റ്റോപ്പ് മെമ്മോ എങ്കിലും നല്‍കാന്‍ നഗരസഭ തയ്യാറായത്. പൊലീസ് റിപ്പോര്‍ട്ടിന്‍ററെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

2017 ഒക്‌ടോബര്‍ ആറിന് വര്‍ക്കലയിലെ അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം സംബന്ധിച്ച് പൊലീസ് നഗരസഭക്ക് നല്‍കിയ റിപ്പോര്‍ട്ട് ആണിത്. പാപനാശം കുന്നുകളില്‍ വ്യാപകമായി അനധികൃത റിസോര്‍ട്ട് നിര്‍മ്മാണം നടക്കുന്നെന്നും കുന്നുകള്‍ ഇടിഞ്ഞ് വലിയ അപകടത്തിന് ഇത് വഴിവെക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ആറ് മാസത്തോളം നഗരസഭ പൂഴ്ത്തിവെച്ചു.

അനധികൃത നിര്‍മ്മാണം സംബന്ധിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ 2018 മാര്‍ച്ചിലാണ് സ്റ്റോപ്പ് മെമ്മോ നല്‍കുന്ന നട‍പടി നഗരസഭ ആരംഭിച്ചത്. വിവാദ ബ്ലാക്ക് ബീച്ച് റിസോര്‍ട്ടിന് സ്റ്റോപ്പ് മെമ്മോ നല്‍കിയത് ജൂണിലും. എന്നാല്‍ നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ എത്തുന്നതിന് മുമ്പ് തന്നെ ഭൂരിഭാഗം റിസോര്‍ട്ടുകളും നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരുന്നു.

റിസോര്‍ട്ടുകളെ സഹായിക്കാന്‍ വേണ്ടിയാണ് റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്ന് ഇതിലൂടെ വ്യക്തമായി. റിസോര്‍ട്ടുകള്‍ക്ക് അനധികൃതമായി സഹായിക്കാനാണ് റിപ്പോര്‍ട്ട് പൂഴ്ത്തിയതെന്ന് ഭരണപക്ഷ കൌണ്‍സിലറയാ ഷീജാ ഷാജഹാനും പറഞ്ഞു.

അതേ സമയം സ്റ്റോപ്പ്മെമ്മോ നിലനില്‍ക്കേ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയ ബ്ലാക്ക് ബിച്ച് റിസോര്‍ട്ടിന് എതിരെ ഇത് വരെ നടപടി സ്വീകരിച്ചിട്ടില്ല. ബ്ലാക്ക് ബീച്ച് ഉടമയെ നഗരസഭാ ചെയര്‍പേഴ്സണ്‍ സഹായിക്കുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

TAGS :

Next Story