Quantcast

സ്പിന്നിങ് മില്‍ നിയമനത്തെ ചൊല്ലി എ.ഐ.ടി.യു.സി- സി.ഐ.ടി.യു തര്‍ക്കം

കോടതിവിധി മറികടന്ന് സി.ഐ.ടി.യു നിയമനം നടത്തുന്നതായി ആരോപിച്ച് എ.ഐ.ടി.യു.സി രംഗത്ത് എത്തി. സ്വന്തം പാര്‍ട്ടിക്കാരെ തിരുകി കയറ്റാനാണ് സി.ഐ.ടി.യുവിന്റെ നീക്കമെന്നാണ് ആരോപണം.

MediaOne Logo

Web Desk

  • Published:

    18 Sep 2018 3:13 AM GMT

സ്പിന്നിങ് മില്‍ നിയമനത്തെ ചൊല്ലി എ.ഐ.ടി.യു.സി- സി.ഐ.ടി.യു തര്‍ക്കം
X

ആലപ്പുഴ സ്പിന്നിങ് മില്ലില്‍ നിയമനത്തെ ചൊല്ലി എ.ഐ.ടി.യു.സി-സി.ഐ.ടി.യു തര്‍ക്കം. കോടതിവിധി മറികടന്ന് സി.ഐ.ടി.യു നിയമനം നടത്തുന്നതായി ആരോപിച്ച് എ.ഐ.ടി.യു.സി രംഗത്ത് എത്തി. സ്വന്തം പാര്‍ട്ടിക്കാരെ തിരുകി കയറ്റാനാണ് സി.ഐ.ടി.യുവിന്റെ നീക്കമെന്നാണ് ആരോപണം.

2010-ലാണ് ഉത്തം ഗ്രൂപ്പില്‍ നിന്നും സര്‍ക്കാര്‍ സ്പിന്നിങ്മില്‍ ഏറ്റെടുത്തത്. തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന തീരുമാനത്തിലായിരുന്നു നടപടി. 2011-ല്‍ പുതിയ തൊഴിലാളികളെ നിയമിക്കാന്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു.

നിയമനത്തിനെതിരെ എ.ഐ.ടി.യു.സി കോടതിയെ സമീപിച്ചു. പഴയ തൊഴിലാളികളെ നിയമിച്ച ശേഷം പുതിയ നിയമനം നടപ്പാക്കിയാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു. 2016-ൽ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ പഴയ തൊഴിലാളികളായ 135 പേരില്‍ നിയമനം നൽകിയത് 100പേര്‍ക്ക്.

എ.ഐ.ടി.യു.സി നിലപാട് അടിസ്ഥാന രഹിതമാണന്ന് സി.ഐ.ടി.യു ആരോപിച്ചു. പുതിയതായി 11 പേര്‍ക്കാണ് നിയമനം നല്‍കിയത്. നിയമനത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് നല്‍കാന്‍ ഒരുങ്ങുകയാണ് എ.ഐ.ടി.യു.സി.

TAGS :

Next Story