‘സാലറി ചലഞ്ചി’നോട് സഹകരിച്ചില്ല; പി.എസ്.സി ഉദ്യോഗസ്ഥന് മര്‍ദ്ദനം
ഹൈക്കോടതി പരാമർശത്തിന്റെ പശ്ചചാത്തലത്തിലും ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണപ്പിരിവ് നടത്തുന്നതായി ആരോപണമുണ്ട്.
സാലറി ചലഞ്ചിൽ ‘നോ’ പറഞ്ഞതിന് ഉദ്യോഗസ്ഥന് മർദ്ദനം. പി.എസ്.സിയിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ സജീവ് തങ്കപ്പനാണ് മർദ്ദനമേറ്റത്. വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയില്ലാതെ നിർബന്ധിത പിരിവിന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പിൽ ഉത്തരവിറങ്ങിയിരുന്നു.
ഒരു മാസത്തെ സാലറി നൽകുന്നതിന് തന്റെ സാമ്പത്തിക ശേഷി അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് സജീവ് ‘നോ’ പറഞ്ഞത്. ഇന്ന് ഒഫീസിലെത്തിയ സജീവിനെ ഇടത് അനുകൂല സംഘടനയിൽ പെട്ട ഒരു സംഘം വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് സജീവ് പറഞ്ഞു.
മർദ്ദനമേറ്റ സജീവ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമത്തിനിരയായെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്നും സജീവ് പറഞ്ഞു.
നേരത്തേ ധനകാര്യ വകുപ്പിൽ ഉദ്യോഗസ്ഥനായ അനിൽ രാജിനെ സസ്പെന്റ് ചെയ്യുകയും വിവാദത്തെതുടർന്ന് സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു. സർക്കാർ ഉത്തരവിലെ വിസമ്മതം അറിയിക്കാമെന്ന വ്യവസ്ഥയില്ലാതെ ഉത്തരവിറക്കിയ സഹകരണ വകുപ്പിന്റെ ഉത്തരവ് നിയയമ നടപടികളിലേക്ക് വഴിവക്കാൻ സാധ്യതയുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണപ്പിരിവ് നടത്തരുതെന്ന ഹൈക്കോടതി പരാമർശത്തിന്റെ പശ്ചചാത്തലത്തിലും സാലറി ചലഞ്ച് വിവാദം വരും ദിവസങ്ങളിൽ ചർച്ചയാകും.
Adjust Story Font
16