ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ 7 മണിക്കൂര്‍ ചോദ്യം ചെയ്തു
രാവിലെ ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം എസ്.പിയും കൂടിയാലോചന നടത്തിയതിന് ശേഷമാണ് ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ തൃപ്പൂണിതുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ആരംഭിച്ചത്...
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. തൃപ്പൂണിത്തുറയിലെ ക്രൈംബാഞ്ച് ഓഫീസില്‍ വെച്ച് നടന്ന ചോദ്യം ചെയ്യല്‍ 7 മണിക്കൂറോളം നീണ്ടു. ചോദ്യം ചെയ്യല്‍ നാളെയും തുടരും. കന്യാസ്ത്രീക്കുള്ള വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന നിലപാട് ബിഷപ്പ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. അതേസമയം ബിഷപ്പിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നിരാഹാരം കിടന്ന കന്യാസ്ത്രീയുടെ സഹോദരിയെ അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം എസ്.പിയും കൂടിയാലോചന നടത്തിയതിന് ശേഷമാണ് ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ തൃപ്പൂണിതുറയിലെ ക്രൈംബാഞ്ച് ഓഫീസില്‍ ആരംഭിച്ചത്. ആദ്യം ബിഷപ്പിന് വിശദീകരണം നല്‍കാനുള്ള സമയം അന്വേഷണ സംഘം നല്‍കി. ഈ സമയത്താണ് ജാമ്യഹരജിയിലടക്കം പറഞ്ഞ കാര്യങ്ങള്‍ ബിഷപ്പ് ആവര്‍ത്തിച്ചത്.
കന്യാസ്ത്രീക്ക് തന്നോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു. എന്നാല്‍ സാക്ഷി മൊഴികളുടെയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്ന് 7 മണിക്കൂര്‍ ബിഷപ്പിനെ ചോദ്യം ചെയ്തു. നാളെ വീണ്ടും ചോദ്യം ചെയ്യല്‍ തുടരും.
ये à¤à¥€ पà¥�ें- ബിഷപ്പ് ഫ്രാങ്കോയുടെ വഴിയും താവളവും ഏതെന്നറിയാതെ പൊലീസ്; ഹാജരായത് അതീവരഹസ്യമായി
ബിഷപ്പ് നേരത്തെ നല്‍കിയ മൊഴികളില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് രണ്ടാമത്തെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയ വൈരുധ്യങ്ങള്‍ പോലും ബിഷപ്പിന് തിരിച്ചടിയാകും. ഇതിനിടെ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ ബിഷപ്പിനെ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിലേക്കും വഴിവെച്ചു.
ബിഷപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് കൊച്ചിയിലും ഇന്ന് നടന്നത്. നിരാഹാരം ഇരുന്ന കന്യാസ്ത്രീയുടെ സഹോദരിയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ये à¤à¥€ पà¥�ें- “ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ എന്തെങ്കിലും നടപടിയായോ സാറേ?” മന്ത്രിമാരെ വിളിച്ചുണര്‍ത്തല്‍ സമരം
Adjust Story Font
16