ബന്ധുക്കളുടെ ക്രൂരത; വൃദ്ധരായ രോഗികളെ ആശുപത്രിയില്‍ ഉപേക്ഷിക്കുന്നത് വ്യാപകമാവുന്നു
രോഗികളായ വൃദ്ധരെ വ്യാപകമായി ഉപേക്ഷിക്കുന്നു. കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം 20 ലധികം പേരെയാണ് ഇത്തരത്തില്‍ ബന്ധുക്കള്‍ ചികിത്സയ്ക്കായി എത്തിച്ച ശേഷം ഏറ്റെടുക്കാതിരിക്കുന്നത്. നടതള്ളലിന് വിധേയരായവരില്‍ രോഗം ഭേദമായവരും ഉള്‍പ്പെടുന്നു.
പലരും ആശുപത്രിയില്‍ എത്തിയിട്ട് മാസങ്ങളായി. എത്തിച്ചതാവട്ടെ അടുത്ത ബന്ധുക്കളും. പക്ഷേ പിന്നീട് മക്കളടക്കം ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.
സന്നദ്ദ സംഘടനകളുടെ പ്രവര്‍ത്തകരായിരുന്നു ഇവരെ പരിചരിച്ചിരുന്നത്. ഇത്തരത്തില്‍ 20 ലധികം പേര്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ മാത്രം ഉള്ളതായി കണ്ടെത്തിയതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ വിവരം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ അറിയിച്ചു
തുടര്‍ന്ന് ലീഗല്‍ അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എംപി ജയരാജ് ആശുപത്രിയിലെത്തി രോഗികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബന്ധുക്കള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാനും വയോസുരക്ഷ പദ്ധതി വഴി ഇവര്‍ക്ക് സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.
തെരുവിലെ മക്കള്‍ ചാരിറ്റിയടക്കമുള്ള സന്നദ്ധ സംഘടനകളാണ് രണ്ട് മാസത്തിലധികമായി ബന്ധുക്കള്‍ ഉപേക്ഷിച്ച ഇവര്‍ക്ക് ഭക്ഷണമടക്കം നല്‍കിയിരുന്നത്.
Adjust Story Font
16