സേവ് അവര്‍ സിസ്റ്റേഴ്സ് സമരം പതിമൂനാം ദിവസത്തില്‍
ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് സമരസമിതിയുടെ നിലപാട്.
ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയണമെന്നാവശ്യപ്പെട്ട് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരത്തില്‍ പതിമൂന്നാം ദിവസവും വൻ ജനപങ്കാളിത്തം. ബിഷപ്പിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്ന് നീക്കിയത് കാര്യങ്ങൾ അറസ്റ്റിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് സമരസമിതി വിലയിരുത്തുന്നത്. ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് സമരസമിതിയുടെ നിലപാട്.
ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടായാൽ മാത്രമേ നിരാഹാര സമരം നിർത്തൂ എന്ന് സാമൂഹ്യ പ്രവർത്തക ഡോ.പി.ഗീതയും പ്രതികരിച്ചു. അറസ്റ്റ് വൈകിയാൽ സമരം പന്തലിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്ന കാര്യവും സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ആലോചിക്കുന്നുണ്ട്. നിരവധി പേർ ഇന്നും സമരത്തിന് ഐക്യദാർഡ്യമർപ്പിച്ച് വഞ്ചി സ്ക്വയറിലെ സമര പന്തലിലെത്തി.
Next Story
Adjust Story Font
16