Quantcast

കെ.പി.സി.സി നേതൃമാറ്റം സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ 

പാര്‍ട്ടി പാര്‍ലമെന്‍റ്റി നേതൃത്വത്തില്‍ നേരിട്ട് പ്രാതിനിധ്യം ഇല്ലാത്തതില്‍ എ ഗ്രൂപ്പില്‍ അതൃപ്തിയുണ്ടെങ്കിലും അത് പ്രതിഫലിക്കാന്‍ ഇടയില്ല

MediaOne Logo

Web Desk

  • Published:

    20 Sep 2018 1:38 PM GMT

കെ.പി.സി.സി നേതൃമാറ്റം സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ 
X

കെ.പി.സി.സിയിലെ നേതൃമാറ്റം സ്വാഗതം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍. വര്‍ക്കിങ് പ്രസിഡന്‍റാക്കിയതില്‍ അതൃപ്തിയുള്ള കെ.സുധാകരനും ഇന്ന് തീരുമാനം സ്വാഗതം ചെയ്തു. ബെന്നി ബെഹനാനെ യു.ഡി.എഫ് കണ്‍വീനറായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

ഗ്രൂപ്പിനതീതനായ പ്രസിന്‍റിനെയും ഗ്രൂപ്പ് സാമുദായിക സമവാക്യങ്ങള്‍ പാലിച്ചുകൊണ്ടുള്ള വര്‍ക്കിങ് പ്രഡിഡന്‍റുമാരെയും നിശ്ചയച്ചിതിനെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പൊതുവെ സ്വാഗതം ചെയ്തിരുന്നു.

പ്രസിഡന്‍റ് സ്ഥാനം പ്രതീക്ഷിച്ച് വര്‍ക്കിങ് പ്രസിഡന്‍റ് ആയതില്‍ അതൃപ്തിയുള്ള കെ.സുധാകരന്‍ ഹൈകമാന്‍ഡ് തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. ഘടകക്ഷികളുമായുള്ല ആശയ വിനിമയത്തിന് ശേഷം യു.ഡി.എഫ് കണ്‍വീനറായി ബെന്നി ബെഹനാനെ പ്രഖ്യാപിക്കുകയും ചെയ്തു

പാര്‍ട്ടി പാര്‍ലമെന്‍റ്റി നേതൃത്വത്തില്‍ നേരിട്ട് പ്രാതിനിധ്യം ഇല്ലാത്തതില്‍ എ ഗ്രൂപ്പില്‍ അതൃപ്തിയുണ്ടെങ്കിലും അത് പ്രതിഫലിക്കാന്‍ ഇടയില്ല. മുല്ലപ്പള്ളിയെ പ്രസിഡന്‍റാക്കിയതില്‍ പ്രതിഷേധിച്ചുകൊണ്ട് കോഴിക്കോട് പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടു

TAGS :

Next Story