Quantcast

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി

അമേരിക്കയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

MediaOne Logo

Web Desk

  • Published:

    21 Sep 2018 8:14 AM GMT

കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് മുഖ്യമന്ത്രി
X

കേരളത്തിന്റെ പുനർനിർമ്മാണത്തിന് അമേരിക്കൻ മലയാളികളിൽ നിന്ന് 150 കോടി രൂപ സംഭാവനയായി പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . ചികിത്സക്ക് ശേഷം അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഗ്ലോബൽ സാലറി ചലഞ്ചിന് അമേരിക്കൻ മലയാളികൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മൂന്നാഴ്ചക്കാലത്തെ ചികിത്സക്ക് ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി പൊതുവേദിയിൽ എത്തിയത്. ന്യൂയോർക്കിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 150 ഓളം മലയാളികൾ പങ്കെടുത്തു. സംസ്ഥാന പുനർനിർമ്മാണത്തിന് ക്രൗഡ് ഫണ്ടിംഗ് അനിവാര്യമാണ്. നാശനഷ്ടങ്ങൾ കണക്കാക്കി പുനർനിർമ്മാണം ഉടനെ ഉണ്ടാകും. അമേരിക്കൻ മലയാളികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറാകണം. ഏതെങ്കിലും പുനർനിർമ്മാണ പദ്ധതികൾ ഏറ്റെടുക്കാനും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകണമെന്ന് അമേരിക്കയിലെ മലയാളി സമൂഹം തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന പുനർനിർമ്മാണത്തിന് എല്ലാ സഹായങ്ങളും അമേരിക്കൻ മലയാളികൾ വാഗ്ദാനം ചെയ്തു. ചികിത്സക്ക് ശേഷം 24 ന് പുലർച്ചെ മുഖ്യമന്ത്രി തിരിച്ചെത്തുമെന്നാണ് സൂചന.

TAGS :

Next Story