അനധികൃത ജൈവവള പ്ലാന്റിനെതിരെ പരാതി നല്‍കിയതിന് കാല്‍ തല്ലിയൊടിച്ചു
ജൈവവള നിര്‍മാണ പ്ലാന്റിനെതിരെ പരാതി നല്‍കിയ യുവാവിന്റെ കുടുംബത്തിന് നേരെ ഗുണ്ടാആക്രമണം. ആക്രമികള്‍ യുവാവിന്റെ പിതാവിന്റെ കാല് തല്ലിയൊടിച്ചു.
കൊല്ലം വെട്ടിക്കവല പഞ്ചായത്തിലെ നരിക്കല്‍ പീടികയില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ജൈവവള നിര്‍മാണ പ്ലാന്റിനെതിരെ പരാതി നല്‍കിയ യുവാവിന്റെ കുടുംബത്തിന് നേരെ ഗുണ്ടാആക്രമണം. ആക്രമികള്‍ യുവാവിന്റെ പിതാവിന്റെ കാല് തല്ലിയൊടിച്ചു. 15 അംഗ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്.
വെട്ടിക്കവല പഞ്ചായത്തിലെ നരിക്കല്‍ പീടികയില്‍ ജനവാസകേന്ദ്രത്തിന് സമീപത്താണ് സ്വകാര്യവ്യക്തികള്‍ ജൈവവള നിര്‍മാണ പ്ലാന്റ് ആരംഭിച്ചത്. കോഴി ഫാം തുടങ്ങുകയാണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ശേഷം ആരംഭിച്ച പ്ലാന്റില്‍ കോഴിമാലിന്യവും മാര്‍ക്കറ്റ് മാലിന്യങ്ങളും കൊണ്ട് നിറച്ചു. ദുര്‍ഗന്ധവും മലിനീകരണവും ശക്തമായതിനെ തുടര്‍ന്ന് പ്ലാന്റ് നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോ നല്‍കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതാണ് ഗുണ്ടാ ആക്രമണത്തിന് കാരണം.
പരാതിക്കാനെ വീട്ടില്‍ കയറി ആക്രമിക്കാനുള്ള ശ്രമം തടഞ്ഞ പിതാവിന്റെ കാല് അക്രമി സംഘം തല്ലിയൊടിച്ചു. വീട്ടുപകരണങ്ങളടക്കം തല്ലിപൊട്ടിച്ചിട്ടാണ് അക്രമികള്‍ പിന്‍വാങ്ങിയത്. അതേസമയം അക്രമികളില്‍ ഒരാളെ മാത്രമാണ് ഇതുവരെ പൊലീസിന് പിടികൂടാനായത്.
Adjust Story Font
16