Quantcast

സമരത്തിനെതിരെ വീണ്ടും കോടിയേരി, കന്യാസ്ത്രീകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ജയരാജന്‍

ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയതക്ക് ശ്രമിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഇതിന് വളമിടാന്‍ കോണ്‍ഗ്രസും യു.ഡി.എഫും ശ്രമിക്കുന്നു. 

MediaOne Logo

Web Desk

  • Published:

    21 Sep 2018 8:16 AM GMT

സമരത്തിനെതിരെ വീണ്ടും കോടിയേരി, കന്യാസ്ത്രീകള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ജയരാജന്‍
X

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് നടക്കുന്ന സമരം രാഷ്ട്രീയ സാമൂഹിക അപഥ സഞ്ചാരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയിലെ പ്രതിവാര കോളത്തിലാണ് കോടിയേരിയുടെ സമര വിമര്‍ശനം. കന്യാസ്ത്രീകള്‍ പറയുന്നതിന്റെ അടിസ്ഥാനത്തിലാണോ അറസ്റ്റ് ചെയ്യേണ്ടതെന്ന് മന്ത്രി കടകംപള്ളിയും പറഞ്ഞു. സര്‍ക്കാര്‍ കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്ന് ഇ.പി ജയരാജനും പ്രതികരിച്ചു.

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെ സർക്കാർ വിരുദ്ധ സമരമാക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുവെന്നാണ് കോടിയേരിയുടെ ഒന്നാമത്തെ ആരോപണം. കന്യാസ്ത്രീ സമരത്തിന്റെ മറവിൽ എല്‍.ഡി.എഫ് സർക്കാരിനും സി.പി.എമ്മിനും എതിരെ രാഷട്രീയ വിദ്വേഷം പരത്താനാണ് നോട്ടമെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു. ബിഷപ്പിനെതിരായ കേസിന്റെ പേരില്‍ ക്രൈസ്തവ സഭയെ അപകീർത്തിപ്പെടുത്തി വര്‍ഗീയ പരത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നുവെന്നാണ് രണ്ടാമതായി കോടിയേരി പറയുന്നത്. വോട്ട് ലാക്കാക്കി ബിഷപ്പിനെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും പ്രചരിപ്പിക്കുന്നു. ഇത്തരത്തില്‍ ആർ.എസ്.എസ് കുത്തിയിളക്കുന്ന വർഗീയതക്കും സർക്കാർ വിരുദ്ധതക്കും വളമിടാൻ യു.ഡി.എഫിലെ ഒരു വിഭാഗവും അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നുവെന്നുവെന്നാണ് കോടിയേരി പറഞ്ഞു വയ്ക്കുന്നത്.

സമരം ചെയ്യുന്ന കന്യാസ്ത്രീകളെ നേരിട്ട് വിമര്‍ശിക്കാതെ അവരോട് ഐക്യപ്പെടുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തെ അപകടരമായ ഒന്നായി അടയാളപ്പെടുത്താനാണ് കോടിയേരി ലേഖനത്തിലൂടെ ശ്രമിക്കുന്നത്. കേസില്‍ പൊലീസ് അന്വേഷണം കൃത്യമായി മുന്നോട്ടുപോകുന്നുവെന്നും കോടിയേരി നേര്‍വഴി എന്ന പ്രതിവാര കോളത്തില്‍ പറയുന്നു. മന്ത്രി കടകംപള്ളി കോടിയേരിയെ ന്യായീകരിച്ചപ്പോള്‍ ഇ.പി ജയരാജനും മേഴ്സികുട്ടിയമ്മയും സമരത്തെ അനുകൂലിച്ചു.

TAGS :

Next Story