Quantcast

ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു: സേവ് അവര്‍ സിസ്റ്റേഴ്സ് സമരം അവസാനിപ്പിച്ചു.

MediaOne Logo

Web Desk

  • Published:

    22 Sep 2018 1:14 AM GMT

ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു: സേവ് അവര്‍ സിസ്റ്റേഴ്സ് സമരം അവസാനിപ്പിച്ചു.
X

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതോടെ 14 ദിവസമായി സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൊണ്‍സില്‍ എറണാകുളം വഞ്ചി സ്ക്വയറില്‍ നടത്തി വന്ന നിരാഹാരസമരം അവസാനിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ വിജയമാണ് ഫ്രാങ്കോയുടെ അറസ്റ്റിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ പ്രതികരിച്ചു. ഇന്ന് കന്യാസ്ത്രീകള്‍ കൂടി സമര പന്തലിലെത്തിയ ശേഷം സമരം ഔദ്യോഗികമായി അവസാനിപ്പിക്കും.

അഭ്യൂഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമായി ബിഷപ്പിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ സമരപന്തലിലും ആവേശം.

8.40 ഓടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് വിവരം ലഭിച്ചെങ്കിലും രണ്ട് തവണ അറസ്റ്റെന്ന അഭ്യൂഹത്തില്‍ വീണ സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൌണ്‍സില്‍ നേതാക്കള്‍ അറസ്റ്റിനോട് ഔദ്യോഗികമായി പ്രതികരിച്ചത് കോട്ടയം എസ്.പിയുടെ പ്രതികരണം വന്നതിന് ശേഷം മാത്രം.

തുടര്‍ന്ന് നിരാഹാരം അനുഷ്ടിച്ച് വന്ന പി ഗീതയ്ക്കും, ഫ്രാന്‍സിസിനും ഇന്നലെ 24 മണിക്കൂര്‍ നിരാഹാരം തുടങ്ങിയ സിസ്റ്റര്‍ ഇമല്‍ഡ അടക്കം 5 വനിതകള്‍ക്കും നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിച്ചു. പിന്നെ സമരപന്തലില്‍ മധുര വിതരണം. ഇന്ന് കുറവിലങ്ങാട്ടെ മഠത്തിലെ കന്യാസ്ത്രീകള്‍ കൂടിയെത്തി ആഹ്ലാദ പ്രകടനം നടത്തിയ ശേഷം മാത്രമായിരിക്കും അനിശ്ചിതകാല സമരത്തിന്റെ ഔദ്യോഗിക സമാപനം.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്തതടക്കമുള്ള സംഭവങ്ങൾ ദുഃഖകരമാണെന്ന് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. പരാതി നൽകിയ കന്യാസ്ത്രീക്കും ബിഷപ്പ് ഫ്രാങ്കോ മുളക്കലിനും വേണ്ടി പ്രാർത്ഥിക്കുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും സത്യം പുറത്ത് വരുമെന്ന് പ്രത്യാശിക്കുന്നതായും സിബിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

TAGS :

Next Story