Quantcast

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ അനുഭവിച്ചത് ക്രൂരമായ ഒറ്റപ്പെടലെന്ന് ശാസ്ത്രജ്ഞന്‍ ശശികുമാര്‍

MediaOne Logo

Web Desk

  • Published:

    23 Sep 2018 6:18 AM GMT

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ അനുഭവിച്ചത് ക്രൂരമായ ഒറ്റപ്പെടലെന്ന് ശാസ്ത്രജ്ഞന്‍ ശശികുമാര്‍
X

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ അനുഭവിച്ചത് ക്രൂരമായ ഒറ്റപ്പെടലെന്ന് ശാസ്ത്രജ്ഞന്‍ ശശികുമാര്‍. രാഷ്ട്രത്തിനുണ്ടായ നഷ്ടമാണ് പ്രധാനമെന്നതിനാലാണ് വ്യക്തിപരമായി നഷ്ടപരിഹാരത്തിന് കേസ് നടത്താത്തത്. തെറ്റൊന്നും ചെയ്യാത്തതിനാല്‍ ഒരു ഘട്ടത്തിലും ഭയപ്പെട്ടിരുന്നില്ലെന്നും രാജ്യത്തെ ആദ്യ റോക്കറ്റ് പദ്ധതിയിലെ പ്രധാനിയായ ശശികുമാര്‍ വ്യക്തമാക്കി.

ഇതാണ് ശശികുമാറെന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍റെ പ്രധാന്യം. രാജ്യത്തിന്‍റെ അഭിമാനമായ ഒരാള്‍ എന്ന നിലയില്‍ നിന്നും സാമൂഹികമായ ഒറ്റപ്പെടലിലേക്ക് കേസില്‍ ഉള്‍പ്പെട്ടതോടെ മാറി

‘തെറ്റ് ചെയ്തില്ലെന്ന വിശ്വാസം കരുത്തായി’;നഷ്ടപരിഹാരത്തിന് അപേക്ഷിക്കാത്തത് സംബന്ധിച്ച് ശശികുമാറിന് തന്‍റേതായ നിലപാടുണ്ട്

കേസ് വന്നതോടെ എല്ലാം അവസാനിപ്പിച്ചില്ല. ബഹിരാകാശ സാങ്കേതിക വിദ്യാ വിനിമയത്തിന്‍റെ കണ്‍സള്‍ട്ടന്‍റായി ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ് ശശികുമാര്‍.

TAGS :

Next Story