Quantcast

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ മറ്റ് കേസുകളുടെ അന്വേഷണവും വേഗത്തിലാക്കുന്നു

കന്യാസ്ത്രീകളെ സ്വാധീനിക്കാൻ ശ്രമിച്ചതും വധശ്രമവും കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിലും നടപടികൾ ഊർജിതമാക്കി അന്വേഷണ സംഘം; ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് അന്വേഷണം പൂർത്തിയാക്കും

MediaOne Logo

Web Desk

  • Published:

    25 Sep 2018 1:24 AM GMT

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ മറ്റ് കേസുകളുടെ അന്വേഷണവും വേഗത്തിലാക്കുന്നു
X

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ റിമാന്റിലായ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട മറ്റ് കേസുകള്‍ വേഗത്തിലാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലടക്കം അന്വേഷണം പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം. അതേസമയം പൊലീസിന്റെ തെളിവ് ശേഖരണത്തിനെതിരെ ഹൈക്കോടതിയിലടക്കം വിമര്‍ശനം ഉന്നയിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പ് റിമാന്റിലായെങ്കിലും കുരുക്ക് മുറുക്കാന്‍ തന്നെയാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പഴുതടച്ചുള്ള കേസ് അന്വേഷണം പോലെ കോടതിയിലും പാളിച്ചകള്‍ ഉണ്ടാകാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ആയതുകൊണ്ട് തന്നെ ഈ കേസുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ കൂടി അന്വേഷണം ത്വരിതഗതിയിലാക്കാന്‍ പൊലീസ് തീരുമാനിച്ചു.

കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ വൈദികനായ എര്‍ത്തയില്‍ നടത്തിയ കേസാണ് ഇതില്‍ ഏറ്റവും പ്രധാനം. പത്ത് ഏക്കര്‍ ഭൂമിയടക്കം വാഗ്ദാനം ചെയ്ത സംഭവം. ഇത് കൂടാതെ കന്യാസ്ത്രീയുടെ സഹോദരന് 5 കോടി വാഗ്ദാനം ചെയ്ത കേസും പ്രധാന കേസ് കോടതിയില്‍ വരുമ്പോള്‍ പൊലീസിന് ഗുണം ചെയ്യും. കൂടാതെ കന്യാസ്ത്രീകളെ വധിക്കാന്‍ ശ്രമിച്ച സംഭവും, പരാതിക്കാരിയുടെ ചിത്രങ്ങള്‍ പറത്ത് വിട്ട കേസും ഉടന്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ജാമ്യാപേക്ഷ കോടതിയില്‍ വരുമ്പോള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പൊലീസിന്റെ വാദത്തിന് ഈ കേസുകള്‍ കരുത്തേക്കും.

അതേസമയം പൊലീസിന്റെ തെളിവ് ശേഖരണത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. രക്തവും വസ്ത്രങ്ങളും ബലം പ്രയോഗിച്ച് ശേഖരിച്ചതാണെന്ന് കോടതിയില്‍ പരാതി പറഞ്ഞ ഫ്രാങ്കോയുടെ അഭിഭാഷകര്‍ ശാസ്ത്രീയ തെളിവുകളെ കോടതിയില്‍ എതിര്‍ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story