ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് വാട്ടർ അതോറിറ്റിക്കാർ വെട്ടിപ്പൊളിച്ചു
പത്തനംതിട്ടയിലെ ആനയടി - പഴകുളം റോഡിനാണ് ഈ ദുർഗതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുഴിയെടുക്കുന്നത് വാട്ടർ അതോറിറ്റി താൽകാലികമായി നിർത്തി
ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമാണം പൂർത്തീകരിച്ച റോഡ് തൊട്ടു പിന്നാലെ വാട്ടർ അതോറിറ്റിക്കാർ വെട്ടിപ്പൊളിച്ചു. പത്തനംതിട്ടയിലെ ആനയടി - പഴകുളം റോഡിനാണ് ഈ ദുർഗതി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കുഴിയെടുക്കുന്നത് വാട്ടർ അതോറിറ്റി താൽകാലികമായി നിർത്തി.
കിലോമീറ്ററിന് ഒരു കോടി രൂപ നിരക്കിൽ വകയിരുത്തി ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമാണം പുരോഗമിക്കുന്ന ആനയടി _ കൂടൽ റോഡിൽ പത്തനംതിട്ട അടൂരിലെ പള്ളിക്കൽ പ്രദേശത്താണ് വാട്ടർ അതോരിറ്റിയുടെ റോഡ് പൊളിക്കൽ. വീതി 7 മീറ്ററായി പരിഷ്കരിച്ച് നിർമാണം പുരോഗമിക്കുന്നതിനിടെ ഓരത്തെ ജലവിതരണ കുഴലുകൾ തകർന്നു. പിന്നീട് വീതി 6 മീറ്ററാക്കി പരിമിതപ്പെടുത്തി. റോഡ് ടാറിങ് പൂർത്തിയാക്കി തൊട്ടടുത്ത ദിവസം പൈപ്പ് മാറ്റിയിടാനായി വാട്ടർ അതോരിറ്റി റോഡ് മാന്തിക്കുഴിക്കാനും തുടങ്ങി. ജർമൻ സാങ്കേതിക വിദ്യയിലൂടെ നിർമിച്ച റോഡിന് 15 വർഷമാണ് പ്രതീക്ഷിക്കുന്ന ആയുസ്,. എന്നാൽ പൈപ്പ് പുനസ്ഥാപിക്കുന്നതിനായുള്ള കുഴിയെടുപ്പും റീ ടാറിങ്ങും പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചുമാണ്.
Adjust Story Font
16