യു.പി സ്കൂളുകളില്‍ സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായി
പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിലെ നേതാജി ഹയർ സെക്കന്‍ഡറി സ്കൂളിൽ ഇത്തരത്തിലുളള ആദ്യ സയൻസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു.
സംസ്ഥാനത്തെ എല്ലാ യു.പി സ്കൂളുകളിലും സയൻസ് പാർക്കുകൾ ആരംഭിക്കുന്നതിന് സർവ ശിക്ഷ അഭിയാൻ നേതൃത്വം നൽകുന്ന പദ്ധതിക്ക് തുടക്കമായി. പത്തനംതിട്ട ജില്ലയിലെ പ്രമാടം പഞ്ചായത്തിലെ നേതാജി ഹയർ സെക്കന്‍ഡറി സ്കൂളിൽ ഇത്തരത്തിലുളള ആദ്യ സയൻസ് പാർക്ക് പ്രവർത്തനം ആരംഭിച്ചു.
പൊതു വിദ്യാഭ്യാസത്തിന്റെ അക്കാദമിക് ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടാണ് എസ്.എസ്.എ യു.പി തലത്തിൽ സയൻസ് പാർക്കുകൾ ആരംഭിക്കുന്നത്. ശാസ്ത്ര പഠനം രസകരമാക്കുന്നതിനും സയൻസ് പാർക്കുകൾ സഹായിക്കും. പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കന്‍ഡറി സ്കൂളിൽ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം അടൂർ പ്രകാശ് എം.എൽ.എ നിർവ്വഹിച്ചു. ജില്ലാ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര അധ്യാപകരെ പങ്കെടുപ്പിച്ച് നടന്ന സംസ്ഥാന തല ശിൽപശാലയിൽ രൂപപ്പെട്ട ശാസ്ത്ര ഉപകരണങ്ങളാണ് സയൻസ് പാർക്കിൽ പ്രദർശിപ്പിക്കുന്നത്.
Next Story
Adjust Story Font
16