പ്രവാസികളില്‍ നിന്ന് സഹായം സ്വീകരിക്കാം, വിദേശസഹായം സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് പിണറായിയോട് മോദി
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു. 4796 കോടിയുടെ അധിക സഹായമടക്കം നിരവധി ആവശ്യങ്ങളാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്.
കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. 4796 കോടിയുടെ അധിക സഹായമടക്കം നിരവധി ആവശ്യങ്ങളാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിച്ചത്. പ്രളയത്തില്‍ കേരളത്തിനുണ്ടായ നാശനഷ്ടങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും ആവശ്യമായ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സൃഷ്ടിക്കായുള്ള കേരളത്തിന്റെ ആവശ്യങ്ങളില്‍ അനുകൂല നിലപാടാണ് പ്രധാനമന്ത്രി നല്‍കിയതെന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ട 4,796 കോടിയുടെ അധിക സഹായത്തില്‍ അനുകൂല നിലപാട് വേണമെന്നതായിരുന്നു മുഖ്യ ആവശ്യം. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ പ്രധാനമന്ത്രി തടസ്സം ഉന്നയിച്ചതായും പ്രവാസികളില്‍ നിന്നും സഹായം സ്വീകരിക്കുന്നതില്‍ അനുകൂല നിലപാട് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വായ്പാ പരിധി നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാന ജിഡിപിയുടെ 3% എന്നതില്‍ നിന്നും 4.5% മായും അടുത്ത വര്‍ഷം മുതല്‍ അത് 3.5%മായും മാറ്റണം.അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള വായ്പക്ക് അനുസൃതമായ ധനവിഭവം പ്രദാനം ചെയ്യാന്‍ കേന്ദ്രം 5,000 കോടി രൂപയുടെ സ്‌പെഷ്യല്‍ ഗ്രാന്റ് നല്‍കണം.
ഭവനനിര്‍മ്മാണത്തിന് ആവശ്യമായ 2,530 കോടി രൂപക്കായി കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പ്രകാരമുള്ള ധനസഹായത്തില്‍ 10% വര്‍ധന വരുത്തണം. 3,000 കോടി രൂപയുടെ സഹായം കേന്ദ്ര റോഡ് ഗതാഗത വകുപ്പ് നല്‍കണം തുടങ്ങിയവയായിരുന്നു ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍.
Adjust Story Font
16