Quantcast

തൃപ്പൂണിത്തുറ കേന്ദ്രത്തിലെ പീഡനക്കേസ് അന്വേഷണം ഒരു വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല

യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നുവെന്ന വിവരം പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും പൊലീസ് നടപടികള്‍ ഇഴയുകയാണ്. 

MediaOne Logo

Web Desk

  • Published:

    26 Sep 2018 4:22 AM GMT

തൃപ്പൂണിത്തുറ കേന്ദ്രത്തിലെ പീഡനക്കേസ് അന്വേഷണം ഒരു വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല
X

തൃപ്പൂണിത്തുറ യോഗാ സെന്റര്‍ ഘര്‍വാപസി കേന്ദ്രത്തിലെ പീഡനക്കേസ് അന്വേഷണം ഒരു വര്‍ഷമായിട്ടും എങ്ങുമെത്തിയില്ല. യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നുവെന്ന വിവരം പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും പൊലീസ് നടപടികള്‍ ഇഴയുകയാണ്. ഇതര മതസ്ഥരായ യുവാക്കളെ പ്രണയിച്ചുവെന്ന കാരണത്താല്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്ന കേന്ദ്രത്തെക്കുറിച്ച വാര്‍ത്ത മീഡിയാവണാണ് പുറത്ത് കൊണ്ടുവന്നത്.

2017 സെപ്തംബര്‍ 25ന് ആയിരുന്നു ഈ വാര്‍ത്ത മീഡിയവണ്‍ പുറത്തുവിട്ടത്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള പീഡന കേന്ദ്രത്തെക്കുറിച്ച വാര്‍ത്ത മലയാളികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ഭാര്യയെ തടവിലാക്കി പീഡനത്തിനിരയാക്കുന്നുവെന്ന് ചൂണ്ടികാട്ടി ത്യശൂര്‍ സ്വദേശി ഹൈക്കോടതിയില്‍ ഹരജി നല്‍കിയതോടെ നിയമനടപടികളും തുടങ്ങി. കേസെടുക്കാന്‍ പൊലീസിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കേണ്ടിവന്നു. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. നിലവില്‍ ക്രൈം ഡിറ്റാച്ച്മെന്റാണ് ഈ കേസന്വേഷിക്കുന്നത്. എന്നാല് പരാതിക്കാരുടെ മൊഴിയെടുക്കാന്‍ പോലും അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല.

ആര്‍ഷവിദ്യാ സമാജത്തിന്റെ നേതൃത്വത്തിലുള്ള യോഗ കേന്ദ്രം എന്ന പേരിലായിരുന്നു പീഡന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആര്‍ഷവിദ്യാ സമാജത്തിന്റെ നേതൃത്വത്തില്‍ സാദന ശക്തി കേന്ദ്രം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യോഗ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ തന്നെയാണ് സാദന കേന്ദ്രവും നടത്തുന്നത്. എന്നിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് മാത്രം കഴിയുന്നില്ല.

ये भी पà¥�ें- തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ये भी पà¥�ें- തൃപ്പൂണിത്തുറ വിവാദ യോഗാ കേന്ദ്രം; മതംമാറ്റത്തിനൊപ്പം ഗുണ്ടായിസവും

ये भी पà¥�ें- തൃപ്പൂണിത്തുറ യോഗ സെന്ററിനെതിരെ വീണ്ടും വെളിപ്പെടുത്തല്‍

TAGS :

Next Story