Quantcast

പ്രളയം മൂലം സുഗന്ധവിളകളുടെ കൃഷി 30 ശതമാനത്തിലധികം നശിച്ചതായി പഠനം

കൃഷി നാശം മൂലം ആയിരത്തി ഇരുന്നൂറ്റി അമ്പത്തിനാല് കോടി രൂപയുടെ നഷ്ടമുണ്ടായതായും സുഗന്ധവിള ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ പറയുന്നു. 

MediaOne Logo

Web Desk

  • Published:

    27 Sep 2018 2:23 AM GMT

പ്രളയം മൂലം സുഗന്ധവിളകളുടെ കൃഷി 30 ശതമാനത്തിലധികം നശിച്ചതായി പഠനം
X

പ്രളയം മൂലം സംസ്ഥാനത്തെ സുഗന്ധവിളകളുടെ കൃഷി 30 ശതമാനത്തിലധികം നശിച്ചതായി പഠനം. കൃഷി നാശം മൂലം ആയിരത്തി ഇരുന്നൂറ്റി അമ്പത്തിനാല് കോടി രൂപയുടെ നഷ്ടമുണ്ടായതായും സുഗന്ധവിള ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ പറയുന്നു. പ്രളയത്തെത്തുടര്‍ന്ന് സുഗന്ധവിളകളെ രോഗങ്ങള്‍ ബാധിച്ചതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

പ്രളയം ഏറ്റവുമധികം നാശം വിതച്ച ഏഴു ജില്ലകളിലെ സുഗന്ധവിളകളെക്കുറിച്ചാണ് കോഴിക്കോട് ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം പഠനം നടത്തിയത്. കുരുമുളക് കൃഷിയാണ് കൂടുതലും നശിച്ചതെന്ന് പഠനം പറയുന്നു. 26614 ഹെക്ടര്‍‌ കുരുമുളുക് കൃഷി പ്രളയം മൂലം നശിച്ചു. നാനൂറ്റി രണ്ടു കോടി രൂപയിലധികം ഉല്‍പ്പാദന നഷ്ടം ഇതു മൂലം കര്‍ഷകര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഏലക്കൃഷിയിലും വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 25755 ഹെക്ടര്‍ ഭൂമിയിലെ ഏലകൃഷി പ്രളയം മൂലം നശിച്ചു. ജാതി,ഇഞ്ചി മഞ്ഞള്‍ കൃഷിയിലും നഷ്ടം നേരിട്ടു. 58379 ഹെക്ടര്‍ ഭൂമിയിലെ സുഗന്ധവിള കൃഷിയാണ് പൂര്‍ണമായോ ഭാഗികമായോ നശിച്ചിട്ടുള്ളത്. ഏറ്റവുമധികം നാശം നേരിട്ടത് വയനാട്, ഇടുക്കി ജില്ലകളിലാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

ഇതിനു പുറമേ വെള്ളം കെട്ടിക്കിടന്ന് വലിയ തോതില്‍ രോഗങ്ങള്‍ സുഗന്ധവിളകളെ ബാധിച്ചിട്ടുണ്ട്. ദ്രുതവാട്ടമാണ് കുരുമുളക് കൃഷിക്ക് വെല്ലുവിളിയായിരിക്കുന്നത്. കുരുമുളക് കൃഷി പഴയ രൂപത്തിലേക്ക് എത്തണമെങ്കില്‍ നാല് വര്‍ഷമെങ്കിലും വേണ്ടി വരും. നാശം നേരിട്ട തോട്ടങ്ങളില്‍ ഇനി ലക്ഷക്കണക്കിന് തൈകള്‍ ആവശ്യമാണ്. സംസ്ഥാന കൃഷി വകുപ്പുമായി സഹകരിച്ച് തൈകള്‍ വിതരണം ചെയ്യാനുളള ആലോചനയിലാണ് സുഗന്ധവിള ഗവേഷണ കേന്ദ്രം.

TAGS :

Next Story